5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: മദ്യപിച്ചെത്തിയ ബൈക്ക് യാത്രികൻ കാറിൻ്റെ ചില്ല് തകർത്ത് ബഹളം വെച്ചു; വീഡിയോ വൈറൽ

മദ്യപിച്ചെത്തിയ യുവാവ് കാറിന്റെ ചില്ലു തകർക്കാൻ ശ്രമിച്ചതിന്റെ വീഡിയോ പുറത്ത്. കാറിലുണ്ടായിരുന്ന കുട്ടി ഭയന്ന് ബഹളം വയ്ക്കാൻ തുടങ്ങിയതോടെ കുട്ടിയുടെ അമ്മ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും.

Viral Video: മദ്യപിച്ചെത്തിയ ബൈക്ക് യാത്രികൻ കാറിൻ്റെ ചില്ല് തകർത്ത് ബഹളം വെച്ചു; വീഡിയോ വൈറൽ
nandha-das
Nandha Das | Updated On: 22 Aug 2024 15:21 PM

ബംഗളൂരുവിൽ സർജാപൂരിൽ മദ്യപിച്ചെത്തിയ യുവാവ് ഒരു കുടുംബം സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ ചില്ലു തകർത്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആകെ വൈറൽ ആണ്. മദ്യപിച്ചെത്തിയ യുവാവ് ബഹളം വെച്ച് കാറിന്റെ ചില്ലു തകർക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാർ കാറിൽ കുട്ടിയുണ്ടെന്ന് പറയാൻ ശ്രമിച്ചപ്പോൾ പ്രതി കൂടുതൽ പ്രകോപിതനായി. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ചിലർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. കാറിലുണ്ടായിരുന്ന കുട്ടി ഭയന്ന് ബഹളം വയ്ക്കാൻ തുടങ്ങിയതോടെ കുട്ടിയുടെ അമ്മ സഹായത്തിനായി നിലവിളിക്കുന്നതും വിഡിയോയിൽ കേൾക്കാൻ സാധിക്കും. ഓഗസ്റ്റ് 20 ന് രാത്രി 10.30 ന് സർജാപൂരിലെ ദൊഡ്ഡക്കന്നെല്ലി ജംഗ്ഷനിൽ വെച്ചാണ് സംഭവം.

 

സിറ്റിസൺസ് മൂവേമെന്റ്, ഈസ്റ്റ് ബെംഗളൂരു അക്കൗണ്ട് ആണ് വീഡിയോ എക്സ് പ്ലാറ്റഫോമിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ ദമ്പതികൾ കാറിൽ ഇരിക്കുന്നതും ബൈക്കിൽ യുവാവ് പിന്നാലെ വരുന്നതും കാണാൻ കഴിയും. യുവാവ് കാറിനടുത്ത് വന്ന് ബഹളം വയ്ക്കുകയും കാറിൽ വന്ന് അടിക്കുകയും ചെയ്തതോടെ വാഹനം ഓടിക്കുന്ന ആൾ വാഹനത്തിൽ കുട്ടിയുണ്ടെന്ന് പറയുന്നതും വീഡിയോയിൽ കാണാം. അതോടെ, യുവാവ് കൂടുതൽ പ്രകോപിതനായി വാഹനത്തിൽ ഇടിക്കുകയാണ് ചെയ്തത്. ദമ്പതികൾ പോലീസിൽ പരാതി നൽകി. ബെംഗളൂരു സിറ്റി പോലീസ് പ്രതി നവീൻ റെഡ്‌ഡിയെ അറസ്റ്റ് ചെയ്തു. ബെന്തല്ലൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ALSO READ: ആ മുക്കി പൊരിക്കുന്നത് പഴംപൊരിയല്ല ; ഇത്രയും വെറൈറ്റി വേണ്ടന്ന് സൈബർ ലോകം

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ, നെറ്റിസൺസും വിമർശനങ്ങളുമായി രംഗത്ത് വന്നു. ബെംഗളൂരുവിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സാധാരണമെന്നെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മറ്റു ചിലർ ഇത് ഭയാനകമാണെന്ന് പറയുന്നു. ചിലർ ഭീഷണിയുമായും രംഗത്ത് വന്നു.