Viral Video: ഡ്രോൺ ചതിച്ചാശാനേ…മാലയുമായി എത്തി, പിന്നാലെ തകർന്നും വീണു; വരന് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

Viral Video: ഇന്ത്യൻ വിവാഹത്തിലെ ഏറെ പ്രധാനപ്പെട്ട ചടങ്ങായ വരമാലച്ചടങ്ങിനിടെ സംഭവിച്ച ഒരു അബദ്ധമാണ് വിഡിയോയിൽ. വിവാഹ ചടങ്ങിൽ വധൂവരന്മാർക്ക് പരസ്പരം അണിയിക്കാനുള്ള മാല ഇരുവരെയും ഏൽപ്പിക്കുന്നതിനായി സജ്ജീകരിച്ചിരുന്നത് ഒരു ഡ്രോണിനെയാണ്. പക്ഷേ അവസാനം ഡ്രോൺ തന്നെ ഉഗ്രൻ പണി കൊടുത്തു.

Viral Video: ഡ്രോൺ ചതിച്ചാശാനേ...മാലയുമായി എത്തി, പിന്നാലെ തകർന്നും വീണു; വരന് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

Viral Video

nithya
Updated On: 

26 Mar 2025 19:01 PM

സാങ്കേതി വിദ്യകളുടെ സഹായത്തോടെ വിവാഹങ്ങൾ ഇന്ന് ഹൈടെക് ആയി മാറി കൊണ്ടിരിക്കുകയാണ്. വിപുലമായ ഫോട്ടോഷൂട്ടുകളും മനോഹരമായ ഡ്രോൺ ഷോട്ടുകളും എല്ലാം ഇന്ത്യയിലെ വിവാഹങ്ങളിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച ഒരു വിവാഹ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വരന് നീതി ലഭിക്കട്ടെ എന്ന അടിക്കുറിപ്പോടെ വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

ഇന്ത്യൻ വിവാഹത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് വരമാല ചടങ്ങ്. ഈ വരമാലച്ചടങ്ങിനിടെ സംഭവിച്ച ഒരു അബദ്ധമാണ് വിഡിയോയിൽ. വിവാഹ ചടങ്ങിൽ വധൂവരന്മാർക്ക് പരസ്പരം അണിയിക്കാനുള്ള മാല ഇരുവരെയും ഏൽപ്പിക്കുന്നതിനായി സജ്ജീകരിച്ചിരുന്നത് ഒരു ഡ്രോണിനെയാണ്.

ക്രമീകരണങ്ങളെല്ലാം ശരിയായിരുന്നെങ്കിലും അവസാന നിമിഷം ഡ്രോൺ തന്നെ ഒരു ഉ​ഗ്രൻ പണി നൽകുകയായിരുന്നു. ഡ്രോണിനുണ്ടായ സാങ്കേതിക പിഴവാണ് ഇവിടെ പ്രശ്നങ്ങൾക്ക് കാരണമായത്. മാലയുമായി വരുന്ന ഡ്രോണിനെ കാത്ത് നിൽക്കുന്ന വരനെയാണ് വിഡിയോയുടെ ആരംഭത്തിൽ കാണാൻ കഴിയുന്നത്. ഡ്രോൺ വരന്റെ അടുക്കൽ എത്തുന്നത് വരെ കാര്യങ്ങൾ കിറുകൃത്യമായിരുന്നു. പക്ഷേ പിന്നീട് സംഭവിച്ചതൊന്നും പ്ലാൻ പ്രകാരമായിരുന്നില്ല. വരന്റെ അടുക്കൽ എത്തിയിട്ടും മാല കൊടുക്കാതെ ‍ഡ്രോൺ വീണ്ടും മുന്നോട്ട് പോയി. പണി കിട്ടി എന്ന് മനസ്സിലാക്കിയ വരൻ ഉടനെ തന്നെ മാല ചാടിപ്പിടിച്ചു. മാല കിട്ടിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ തകർന്നു വീഴുകയായിരുന്നു.

 

വരന്റെ പ്രതികരണമാണ് വിഡിയോയുടെ ഹൈലൈറ്റ്. വരൻ ദേഷ്യത്തോടെ ഡ്രോൺ ഓപ്പറേറ്ററെ നോക്കുന്നതും പിന്നീട് തക‍ർന്ന ഡ്രോൺ തിരികെ അയാളെ ഏൽപ്പിക്കുന്നതും വിഡിയോയിൽ കാണാം. @ravi_arya_88 എന്നയാളാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ ഇതിനോടകം തന്നെ വിഡിയോ കാണുകയും രസകരമായ കമന്റുകൾ ഇടുകയും ചെയ്തു.

ദുരന്തങ്ങൾ അറിയും, ഇവയ്ക്കുണ്ട് ആറാം ഇന്ദ്രീയം
ഹൃദയം സംരക്ഷിക്കാന്‍ ആപ്പിള്‍ ടീ കുടിക്കാം
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!