5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Swearing In Ceremony: ട്രംപിൻ്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ അഭിമുഖീകരിച്ച് പങ്കെടുക്കുക വിദേശകാര്യമന്ത്രി എസ് ജയശങ്കർ

S Jaishankar - Donald Trump: അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞയിൽ ഇന്ത്യയെ അഭിമുഖീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Donald Trump Swearing In Ceremony: ട്രംപിൻ്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ അഭിമുഖീകരിച്ച് പങ്കെടുക്കുക വിദേശകാര്യമന്ത്രി എസ് ജയശങ്കർ
എസ് ജയശങ്കർ, ഡൊണാൾഡ് ട്രംപ്Image Credit source: PTI
abdul-basith
Abdul Basith | Published: 13 Jan 2025 10:58 AM

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞയിൽ ഇന്ത്യയെ അഭിമുഖീകരിച്ച് പങ്കെടുക്കുക വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഈ മാസം 20നാണ് ട്രംപിൻ്റെ സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന് പോകുമ്പോൾ ട്രംപിൻ്റെ പുതിയ ഭരണവ്യവസ്ഥയിലെ പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തും. ഞായറാഴ്ച വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

‘അമേരിക്കയുടെ 47ആമത് പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കും. ഈ സന്ദർശനത്തിനിടെ പുതിയ ഭരണവ്യവസ്ഥയിലെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തും.’- വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെയെത്തിയത്. 2016 ലും ട്രംപ് അമേരിക്കൻ പ്രസിഡൻ്റായിരുന്നു. തുടർച്ചയല്ലാത്ത രണ്ടുവട്ടം പ്രസിഡന്റാവുന്ന രണ്ടാമത്തെ വ്യക്തിയാണ് ട്രംപ്. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കൂടിയാണ് ട്രംപ്.

2016ൽ ഇലക്ടറൽ വോട്ടുകളുടെ പിൻബലത്തോടെയായിരുന്നു ട്രംപ് വിജയിച്ചത്. അന്ന് എതിർ സ്ഥാനാർത്ഥിയായ ഹിലരി ക്ലിൻ്റനാണ് പോപ്പുലർ വോട്ടുകളിൽ വിജയിച്ചത്. ഇത്തവണ ഇലക്ടറൽ കോളജ്- പോപ്പുലർ വോട്ടുകൾക്ക് പുറമെ ട്രംപ് സെനറ്റും കീഴടക്കി. കമല ഹാരിസ് 226 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ ട്രംപ് 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. ഇതോടെയാണ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായത്.

Also Read : US Arm Sale To Israel : ഇസ്രായേലിലേക്ക് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അയക്കാന്‍ യുഎസ്; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ നിര്‍ണായ നീക്കം

പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡൻ ട്രംപിനെ ഹസ്തദാനം ചെയ്താണ് സ്വീകരിച്ചത്. 2020ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. 2020ൽ ഡൊണാൾഡ് ട്രംപിനെ തോല്പിച്ച് ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2025 ജനുവരി 20ന് സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് കൂടിക്കാഴ്ചയിൽ ഇവർ ഇരുവരും ഉറപ്പ് നൽകിയിരുന്നു.

വൈകിയാണ് കൂടിക്കാഴ്ചയിലേക്ക് ജോ ബൈഡൻ എത്തിയത്. എങ്കിലും തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ അഭിനന്ദിക്കാൻ അദ്ദേഹം മറന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ട്രംപിനെ കാണുമെന്നും അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ബൈഡൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ സമാധാനപരമായ അധികാരക്കൈമാറ്റം ജോ ബൈഡൻ ആവർത്തിച്ചു. പുതിയ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ആവശ്യമായതെല്ലാം ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബൈഡൻ ഉറപ്പുനൽകി. കാര്യങ്ങളെല്ലാം സുഗമമായി തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പ്രഥമ വനിത ജിൽ ബൈഡനും ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ചിരുന്നു.

2020ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിജയിച്ച ജോ ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.