5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News : മാവിൽ മൂത്രമൊഴിച്ചത് വീട്ടുടമയുടെ ശകാരം സഹിക്കവയ്യാതെ; കുറ്റം സമ്മതിച്ച് ജോലിക്കാരി

Domestic Help Confesses To Mixing Urine : റൊട്ടിയ്ക്കുള്ള മാവിൽ മൂത്രമൊഴിച്ചതിനുള്ള കാരണം പറഞ്ഞ് വീട്ടുജോലിക്കാരി. 32കാരിയായ റീന എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാരുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്.

Viral News : മാവിൽ മൂത്രമൊഴിച്ചത് വീട്ടുടമയുടെ ശകാരം സഹിക്കവയ്യാതെ; കുറ്റം സമ്മതിച്ച് ജോലിക്കാരി
വീട്ടുജോലിക്കാരി (Image Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 17 Oct 2024 11:37 AM

റൊട്ടിയ്ക്കുള്ള മാവിൽ മൂത്രമൊഴിച്ചത് വീട്ടുടമയുടെ ശകാരം സഹിക്കവയ്യാതെയെന്ന് വീട്ടുജോലിക്കാരിയുടെ മൊഴി. ചെറിയ തെറ്റുകൾക്ക് പോലും വീട്ടുടമ ശകാരിക്കുമായിരുന്നു എന്നും അത് സഹിക്കവയ്യാതെയാണ് മാവിൽ മൂത്രമൊഴിച്ചത് എന്നും പിടിയിലായ റീന എന്ന 32കാരി പോലീസിന് മൊഴിനൽകി. കഴിഞ്ഞ ദിവസമാണ് വീട്ടുകാരുടെ പരാതിയിന്മേൽ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ റീന ആദ്യം തെറ്റ് സമ്മതിച്ചില്ല. പിന്നീട് വീട്ടുകാർ റെക്കോർഡ് ചെയ്ത വിഡിയോ ക്ലിപ് അടക്കം കാണിച്ചതോടെയാണ് ഇവർ കുറ്റം സമ്മതിച്ചത്.

ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ക്രോസിങ് റിപ്പബ്ലിക് ടൗൺഷിപ്പിലുള്ള ഒരു റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ വീട്ടിൽ എട്ട് വർഷമായി ജോലിക്കാരിയാണ് റീന. കുടുംബാംഗങ്ങൾക്ക് കരൾ സംബന്ധമായ അസുഖങ്ങൾ പതിവായതോടെ കുടുംബക്കാർക്ക് ചില സംശയങ്ങളുണ്ടായി. വീട്ടുടമായ നിതിൻ ഗൗതമിൻ്റെ ഭാര്യ രൂപയാണ് ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷം കാരണമാണ് അസുഖങ്ങൾ പതിവാകുന്നതെന്ന് കണ്ടെത്തിയതോടെ അടുക്കള സംശയത്തിൻ്റെ നിഴലിലായി. പിന്നാലെ നിതിൻ ഗൗതവും ഭാര്യ രൂപവും അടുക്കളയിലെ പാചകം കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി. അടുക്കളയിൽ എന്ത് നടക്കുന്നു എന്ന് മനസിലാക്കാൻ തൻ്റെ മൊബൈൽ ക്യാമറ ഗൗതം രഹസ്യമായി അടുക്കളയിൽ ഓണാക്കിവെക്കുകയും ചെയ്തു.

Also Read : Bihar Hooch Tragedy : ബിഹാറിലെ വ്യാജമദ്യ ദുരന്തം : മരണം എട്ടായി; 14 പേർ ആശുപത്രിയിൽ

ഇതോടെ ജോലിക്കാരി റൊട്ടിയുണ്ടാക്കാനുള്ള മാവിൽ മൂത്രം കലർത്തുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ജോലിക്കാരിക്കെതിരെ കുടുംബം പരാതിനൽകി. വിഡിയോ ക്ലിപ്പ് അടക്കമായിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തിനഗർ സ്വദേശിനിയായ റീനയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യുന്നതിനിടെ ആദ്യം റീന ആരോപണം നിഷേധിച്ചു. പിന്നാലെ വിഡിയോ തെളിവടക്കം കാണിച്ചപ്പോഴാണ് ഇവർ തെറ്റ് സമ്മതിച്ചത്.

ചെറിയ തെറ്റുകൾക്ക് പോലും വീട്ടുടമ ശകാരിക്കുമായിരുന്നു എന്ന് റീന പറഞ്ഞു. ഇതിൻ്റെ പ്രതികാരമായാണ് താൻ ഇത്തരത്തിൽ മാവിൽ മൂത്രമൊഴിച്ചത് എന്നും റീന പോലീസിനോട് വ്യക്തമാക്കി. മുൻപും പല തവണ റൊട്ടിയുണ്ടാക്കാനുള്ള മാവിൽ മൂത്രം കലർത്തിയിട്ടുണ്ടെന്നും റീന പറഞ്ഞു. തുടർന്ന് ഭാരതീയ നിയമസംഹിത സെക്ഷൻ 272 പ്രകാരം ഇവർക്കെതിരെ കേസെടുത്തു.

Latest News