5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajasthan Hospital: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മനുഷ്യ അവയവം നായ കടിച്ചുകീറി

Organ Bitten By Dog In Rajasthan: ആശുപത്രിയില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്ന രീതിയെ ചൊല്ലി ആശുപത്രി അധികൃതര്‍ക്കും ആരോഗ്യവകുപ്പിനുമെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ആശുപത്രി അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്.

Rajasthan Hospital: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മനുഷ്യ അവയവം നായ കടിച്ചുകീറി
തെരുവ് നായ്ക്കള്‍ (Maria Tsegelnik / 500px/Getty Images)
shiji-mk
Shiji M K | Published: 28 Sep 2024 15:23 PM

ജയ്പൂര്‍: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മനുഷ്യ ശരീരഭാഗം കടിച്ചുകീറി നായ്ക്കള്‍. രാജസ്ഥാനിലെ സവായ് മാന്‍ സിങ് (Rajasthan Hospital) ആശുപത്രിയിലാണ് സംഭവം. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചുകീറുന്നതായാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ആശുപത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഈ അവയവം ആശുപത്രിക്കുള്ളില്‍ നിന്നാണ് പുറത്തേക്ക് കൊണ്ടുവന്നതെന്ന് ദൃക്‌സാക്ഷികള്‍ വീഡിയോയില്‍ പറയുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: UP Human Sacrifice: കൊടും ക്രൂരത! സ്കൂളിന്റെ പുരോഗതിക്കായിരണ്ടാം ക്ലാസുകാരനെ നരബലി ചെയ്തു

ആശുപത്രിയില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്ന രീതിയെ ചൊല്ലി ആശുപത്രി അധികൃതര്‍ക്കും ആരോഗ്യവകുപ്പിനുമെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ആശുപത്രി അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ജൈവ മാലിന്യം നീക്കം ചെയ്യുന്നത് പ്രോട്ടോക്കോള്‍ പ്രകാരണമാണെന്ന് എസ്എംഎസ് അധികൃതര്‍ പറഞ്ഞു.

ഈ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന വ്യാഴാഴ്ച അവയവഛേദങ്ങള്‍ നടന്നിട്ടില്ല. ഏറ്റവും കൂടുതല്‍ അവയവഛേദങ്ങള്‍ നടക്കുന്നത് ട്രോമ സെന്ററിലാണെന്നും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി പറഞ്ഞു. ആശുപത്രിയില്‍ ഇതുവരെ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രചരിക്കുന്ന വീഡിയോയില്‍ എത്രത്തോളം സത്യമുണ്ടെന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. നായ കടിച്ചുകീറുന്നത് അവയവമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ എന്ന കാര്യം പരിശോധിക്കാതെ ഒന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Bangladesh Porn Actress : വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസം; ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ

എന്നാല്‍ മൂന്ന് മാസം മുമ്പ് സമാനമായ രീതിയില്‍ ആശുപത്രിയില്‍ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ജൂണ്‍ 22ന് പുലര്‍ച്ചെ ആശുപത്രിയിലെ ട്രോമ സെന്ററിന് സമീപത്ത് വെച്ച് മുറിച്ചുമാറ്റപ്പെട്ട മനുഷ്യ കൈ നായ കടിച്ചുവലിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. വിഷയം വലിയ വിവാദമായതോടെ പോലീസ് സ്ഥലത്തെത്തി കൈ നായയില്‍ നിന്നും വീണ്ടെടുത്തു. സംഭവത്തിനെതിരെ മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.