Viral Video: ചികില്‍സയ്ക്കിടെ വൈദ്യുതി നിലച്ചു; പരിക്കേറ്റ യുവാവിന് സ്റ്റിച്ചിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ
Stitch a Patient’s Wound Ssing Mobile Phone Flashlights: ഏകദേശം 15 മിനിറ്റോളം വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിൽ ചർച്ചയായി

ആരോഗ്യമേഖലയിൽ നടക്കുന്ന പല അനാസ്ഥയും സോഷ്യൽ മീഡിയയിലും വാർത്തകളിലും വലിയ രീതിയിലുള്ള കോളിളക്കമാണ് സൃഷ്ടിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിലുള്ള വാർത്തകൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണ് കർണാടകയിലെ ബല്ലാരിയില്‍ നിന്ന് എത്തുന്നത്.
അപകടത്തിൽ പരിക്കേറ്റ യുവാവിനോട് ബല്ലാരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അധികൃതർ കാണിച്ച ഗുരുതര വീഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിക്കേറ്റ ഇയാളെ മൊബൈല്‍ ഫ്ലാഷിന്‍റെ വെളിച്ചത്തില്‍ സ്റ്റിച്ചിട്ടതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. വൈദ്യുതി നിലച്ചതിനെ തുടര്‍ന്നായിരുന്നു ഡോക്ടര്‍മാര്‍ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് സ്റ്റിച്ചിട്ടത്. ഇതിനു പുറമെ മിനിറ്റുകളോളം ആശുപത്രിയിലെ അടിയന്തിര സേവനങ്ങള്‍ തടപ്പെടുകയും ചെയ്തു.
Also Read:ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതല്‍; 11 കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ വെളിച്ചത്തില്‍
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ സമീപത്തെ സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചത്. എന്നാൽ ചികില്‍സയ്ക്കിടെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് ഇരുട്ടിലായി. എന്നാൽ പെട്ടെന്ന് വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ചികിത്സ പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചത്. ഏകദേശം 15 മിനിറ്റോളം വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോയിൽ അത്യാഹിത വാർഡിലെ ഡോക്ടർമാരും നഴ്‌സുമാരും മൊബൈൽ ഫോണുകളിലെ ടോർച്ചിന്റെ വെളിച്ചത്തിൽ സ്റ്റിച്ച് ഇടുന്നത് കാണാം.
This is how Our Super speciality (Trauma care) Hospital In #Ballari works
Heavy Mosquitoes,No cleaning ,Power off for every 5mins in the emergency wardಸರ್ಕಾರಿ ಆಸ್ಪತ್ರೆ ಬಡವರಿಗೆ ಅಲ್ಲ! ಮೊಬೈಲ್ ಟರ್ಚಾರ್ ಇಂದ ಎಮರ್ಜೆನ್ಸಿ ವಾರ್ಡ್ ನಲ್ಲಿ ಚಿಕಿತ್ಸೆ ಕೊಡುತ್ತಿರುವ ವೈದರೂ
It’s a serious matter pic.twitter.com/yi0DEjNiZx
— Ballari Tweetz (@TweetzBallari) February 13, 2025
ഇതോടെ സംഭവത്തിൽ പ്രതികരിച്ച് മെഡിക്കൽ സൂപ്രണ്ട് ശിവ നായക് രംഗത്ത് എത്തി. വൈകുന്നേരം മുഴുവൻ വൈദ്യുതി വിതരണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നതായാണ് ശിവ നായക് എൻഡിടിവിയോട് പറഞ്ഞത്. വൈദ്യുതി തടസ്സപ്പെട്ടാൽ പുനഃസ്ഥാപിക്കേണ്ട ഓട്ടോമാറ്റിക് ജനറേറ്ററും പ്രവര്‍ത്തിച്ചില്ല. ഇത് നന്നാക്കാൻ അഞ്ച് മിനിറ്റ് സമയം എടുത്തു. ആ സമയത്ത് എടുത്ത വീഡിയോ ആണ് ഇതെന്നാണ് മെഡിക്കൽ സൂപ്രണ്ട് പറയുന്നത്.
അതേസമയം ഈ മാസം രണ്ടിന് സമാന സംഭവം കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിലും റിപ്പോർട്ട് ചെയ്തിരുന്നു. തലയ്ക്ക് പരിക്കേറ്റ 11 വയസുകാരന് തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലായിരുന്നു. ആശുപത്രിയില്‍ വൈദ്യുതി പോയതിനെ തുടർന്നാണ് സംഭവം. ജനറേറ്ററ്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസലില്ലെന്നാണ് അറ്റന്‍ഡര്‍ പറഞ്ഞത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.