5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

D. K. Shivakumar: ‘ഞാൻ എപ്പോഴെങ്കിലും ഭരണഘടന മാറ്റണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ‌ രാഷ്ട്രീയം വിടാൻ തയാർ’; ഡി കെ ശിവകുമാർ

DK Shivakumar: ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം വിടാൻ തയാറാണെന്നും ശിവകുമാർ പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് സഹിക്കാൻ കഴിയാത്തതിനാൽ ബിജെപി തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

D. K. Shivakumar: ‘ഞാൻ എപ്പോഴെങ്കിലും ഭരണഘടന മാറ്റണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ‌ രാഷ്ട്രീയം വിടാൻ തയാർ’; ഡി കെ ശിവകുമാർ
D.k. ShivakumarImage Credit source: PTI
sarika-kp
Sarika KP | Published: 26 Mar 2025 09:24 AM

മതാധിഷ്ഠിത സംവരണം അനുവദിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചുവെന്ന പ്രതിപക്ഷ ബിജെപിയുടെ വാദത്തെ തള്ളിക്കളഞ്ഞ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം വിടാൻ തയാറാണെന്നും ശിവകുമാർ പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് സഹിക്കാൻ കഴിയാത്തതിനാൽ ബിജെപി തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് ഹൈക്കമാൻഡ് തന്റെ അഭിപ്രായങ്ങളെക്കുറിച്ച് അന്വേഷിച്ചതായും അദ്ദേഹം പറഞ്ഞു. പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനത്തെ കുറിച്ച് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ പ്രസ്താവനയുടെ വീഡിയോ പരിശോധിച്ച ശേഷം, താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും ശിവകുമാർ പറഞ്ഞു.

Also Read:വയനാട് ദുരന്തം: കേരളത്തിന് 530 കോടി രൂപ സഹായമായി നൽകി; ഇതിൽ 36 കോടി രൂപ ചിലവഴിച്ചിട്ടില്ലെന്ന് അമിത് ഷാ

താൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രതിപക്ഷ നേതാക്കൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. താൻ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് സംസാരിച്ചില്ലെന്നും അവരുടെ പാർട്ടി അംഗങ്ങളാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും തിങ്കളാഴ്ച പാർലമെന്റിൽ ഈ വിഷയത്തിൽ കോലാഹലം സൃഷ്ടിച്ചുകൊണ്ട് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.