5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali 2024 : രാമക്ഷേത്രത്തിൽ 28 ലക്ഷം ദീപാവലി വിളക്കുകൾ; ലക്ഷ്യം ലോക റെക്കോർഡ്

Ayodhya Ram Temple To Celebrate Diwali : ദീപാവലിയോടനുബന്ധിച്ച് അയോധ്യ രാമക്ഷേത്രത്തിൽ 24 ലക്ഷം മൺ ചെരാതുകൾ കത്തിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സരയൂ നദിയിലാണ് ഇത്രയധികം വിളക്കുകൾ കത്തിക്കുക.

Diwali 2024 : രാമക്ഷേത്രത്തിൽ 28 ലക്ഷം ദീപാവലി വിളക്കുകൾ; ലക്ഷ്യം ലോക റെക്കോർഡ്
ദീപാവലി (Image Credits - Ritesh Shukla/Getty Images)
abdul-basith
Abdul Basith | Updated On: 28 Oct 2024 13:42 PM

ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കാനൊരുങ്ങി രാമക്ഷേത്രം. ദീപാവലി ദിവസം സരയൂ നദിക്കരയിൽ 28 ലക്ഷം മൺ ചെരാതുകൾ കത്തിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ലോക റെക്കോർഡാണ് ഇത്രയധികം വിളക്കുകൾ കത്തിക്കുന്നതിന് പിന്നിലെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണവും ദീപാവലി ആഘോഷത്തിൽ ഉയർത്തിപ്പിടിക്കും.

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പുഷ്പാലങ്കാരം നടത്തും. ഒക്ടൊബർ 29 മുതൽ നവംബർ ഒന്ന് വരെ രാത്രിയും ക്ഷേത്രം തുറന്നിടും. ഈ സമയത്ത് ആളുകൾക്ക് ക്ഷേത്ര ദർശനം നടത്താം. മൺ ചെരാതുകളിൽ വെളിച്ചം പകരുന്നതിന് വേണ്ടി 55 ഘാട്ടുകളിലായി 30,000 വളണ്ടിയർമാർ ഉണ്ടാവും. ഗിന്നസ് ബുക്ക് ഓഫ് വേഡ്ൾ റെക്കോർഡ്സ് അധികൃതരും ചടങ്ങിൽ പങ്കെടുക്കും.

ഒക്ടോബർ 30ന് വൈകുന്നേരമാവും വിളക്ക് കൊളുത്തുക. ഇതിനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായിട്ടുണ്ട്. ഓരോ ചെരാതിലും 30 മില്ലി കടുകെണ്ണയാണ് നിറയ്ക്കുക. 29ആം തീയതി ചെരാതുകൾ എണ്ണിത്തിട്ടപ്പെടുത്തും. കഴിഞ്ഞ വർഷം സരയൂ നദിക്കരയിൽ 25 ലക്ഷം വിളക്കുകൾ കൊളുത്തി ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇത് തിരുത്താനാണ് ശ്രമം.

Also Read : Diwali 2024: വാരണസിയും അയോദ്ധ്യയും! ദീപാവലി കളറാക്കാം.. വിട്ടോ വണ്ടി ഇവിടങ്ങിലേക്ക്..

കഴിഞ്ഞ ദിവസം ദേശീയ ടീമിൽ കളിക്കുന്ന മലയാളി താരം മിന്നു മണി അയോധ്യ രാമക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ചിത്രം താരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ താരം പങ്കുവച്ചു. ക്ഷേത്രദർശനം നടത്താൻ കഴിഞ്ഞതിൻ്റെ സന്തോഷവും താരം തൻ്റെ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഏറെക്കാലം നീണ്ട തർക്കങ്ങൾക്കും വാദങ്ങൾക്കും ശേഷം 2019 നവംബർ 9നാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്. ഇവിടെ ക്ഷേത്രം നിർമിക്കാമെന്നും അയോധ്യയിൽ തന്നെ പള്ളി നിർമിക്കാൻ മുസ്ലിങ്ങൾക്ക് അഞ്ച് ഏക്കർ സ്ഥലം വിട്ടുനൽകണമെന്നും കോടതി വിധിച്ചു. പിന്നാലെ 2019 സെപ്തംബർ 30ന് പള്ളി പൊളിച്ച കേസിൽ പ്രതിചേർക്കപ്പെട്ട എലാവരെയും സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. മുൻ ഉപ പ്രധാനമന്ത്രിയായിരുന്ന എൽകെ അദ്വാനിയടക്കം 32 പേരെയും മതിയായ തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതി വെറുതെവിടുകയായിരുന്നു. 1992ലാണ് പള്ളി തകർക്കപ്പെട്ടത്.

2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഭൂമി പൂജ നിർവഹിച്ചത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു ക്ഷേത്ര നിർമ്മാണം നടന്നത്. 2024 ജനുവരി 22ന് രാമക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടത്തിയത്.