UP Lok Sabha Election Result 2024: ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് പ്രതിപക്ഷനേതാക്കളെ വീട്ടുതടങ്കലിലാക്കി – അഖിലേഷ് യാദവ്
Akhilesh Yadav Loksabha election result 2024 - പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വോട്ടെണ്ണലിൽ പങ്കെടുക്കാൻ കഴിയാത്തവിധം വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷിൻ്റെ വാദം.
ലഖ്നൌ: ഉത്തർപ്രദേശിൽ ജില്ലാ ഭരണകൂടവും പോലീസും ഒത്തൊരുമിച്ചു നിന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വോട്ടെണ്ണലിൽ പങ്കെടുക്കാൻ കഴിയാത്തവിധം വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷിൻ്റെ വാദം.
കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് ഈ വിവരങ്ങൾ അഖിലേഷ് പങ്കുവച്ചത്. സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.
माननीय सर्वोच्च न्यायालय, चुनाव प्रमुख @ECISVEEP @CEOUP व पुलिस प्रमुख @dgpup @Uppolice इस बात का तत्काल संज्ञान लें कि मिर्ज़ापुर, अलीगढ़, कन्नौज के अलावा उत्तर प्रदेश के कई ज़िलों में ज़िलाधिकारी व पुलिस प्रशासन विपक्ष के राजनीतिक कार्यकर्ताओं को घरों में नज़रबंद करने का… pic.twitter.com/0eJwFHlq5u
— Akhilesh Yadav (@yadavakhilesh) June 3, 2024
മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പോലീസും ചേർന്നാണ് ഈ അതിക്രമം പ്രവർത്തിച്ചത് എന്നാണ് അഖിലേഷ് ആരോപിച്ച്. എല്ലാ പാർട്ടികളും സമാധാനപരമായി പ്രവർത്തിക്കുമ്പോൾ, സർക്കാരും ജില്ലാ ഭരണകൂടങ്ങളും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നും ഇത്തരത്തിൽ പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഓഫീസർമാരെ മാറ്റണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അതേസമയം വോട്ടെണ്ണൽ നടക്കാനിരിക്കെ അസ്വസ്ഥതയുണ്ടാക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നും ഇതിനെതിരേ കർശന നടപടിയെടുക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.