5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മുസ്ലിം വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരോട് വിവേചനം; ജഡ്ജിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ കേസിന്റെ വിചാരണക്കിടെയാണ് സംഭവം. മുസ്ലിം പുരോഹിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കേസെടുത്തെന്നാണ് സ്‌ക്വാഡിന്റെ ഹരജി

മുസ്ലിം വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരോട് വിവേചനം; ജഡ്ജിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി
Allahabad High Court
shiji-mk
Shiji M K | Published: 19 Apr 2024 11:10 AM

അലഹബാദ്: മുസ്ലിം വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരോട് വിവേചനം കാണിച്ചെന്നാരോപിച്ച് ജഡ്ജിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠിയെയാണ് കോടതി വിളിച്ചുവരുത്തിയത്. ഒരു പ്രത്യേക സമുദായത്തിനിതെിരെയുള്ള ജഡ്ജിയുടെ നിരീക്ഷണങ്ങള്‍ അപമര്യാദയോടെയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ കേസിന്റെ വിചാരണക്കിടെയാണ് സംഭവം. മുസ്ലിം പുരോഹിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കേസെടുത്തെന്നാണ് സ്‌ക്വാഡിന്റെ ഹരജി.

കേസിന്റെ വിചാരണ സമയത്ത് മുസ്ലിം അഭിഭാഷകര്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇടവേള അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജഡ്ജി ശരണ്‍ ത്രിപാധി അംഗീകരിച്ചില്ല. അഭിഭാഷകര്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്‍ക്ക് വേണ്ടി ആമിക്കസ് ക്യൂരി ഹാജരാകണമെന്നും ജഡ്ജി ഉത്തരവിട്ടു.

കേസില്‍ പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഉത്തരവുകള്‍ ജസ്റ്റിസ് ഷമിം അഹമ്മദ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ മുസ്ലിം അഭിഭാഷകന്‍ അനുമതി നല്‍കി. വിചാരണക്കോടതിയുടെ ഈ നടപടിയില്‍ ഹൈക്കോടതി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. സ്റ്റേയുടെ ഗൗരവും മനസിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരായതിനാല്‍ വിചാരണ വേളയില്‍ അഭിഭാഷകന്‍ ഹാജരായില്ലെന്ന ജഡ്ജിയുടെ നിരീക്ഷണത്തേയും കോടതി വിമര്‍ശിച്ചു. ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ജുഡീഷ്യല്‍ ദുരാചാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കോടതി പറഞ്ഞു.