Ranjith: സംവിധായകൻ രഞ്ജിത്ത് രാജിവച്ചേക്കും? വയനാട്ടില്‍ നിന്ന് മടങ്ങിയത് വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റി

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയാന്‍ സാധ്യതയേറി. വയനാട്ടില്‍ നിന്ന് മടങ്ങിയത് വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റി.

Ranjith: സംവിധായകൻ രഞ്ജിത്ത് രാജിവച്ചേക്കും? വയനാട്ടില്‍ നിന്ന് മടങ്ങിയത് വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റി
Published: 

24 Aug 2024 18:18 PM

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സിനിമ മേഖലയിലും പുറത്തും നടക്കുന്നത്. ബംഗാളി നടി രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. ഇതിനു പിന്നാലെ രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സാധ്യതയേറി. വയനാട്ടില്‍ നിന്ന് മടങ്ങിയത് വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റിയാണ് യാത്ര തിരിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പീഡന ശ്രമത്തിന്റെ വെളിപ്പെടുത്തലുമായി ബംഗാളി നടി രം​ഗത്ത് എത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് തനിക്ക് നേരെ പീഡന ശ്രമമുണ്ടായി. രക്ഷപ്പെടാനായി സംവിധായകന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞിരുന്നു.

Also read-Hema Committee Report: ‘എന്റെ മുടിയിൽ തഴുകി, കഴുത്തുവരെ സ്പർശനമെത്തി’ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി

ഇതിനു പിന്നാലെ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ആരോപണം ഉന്നയിച്ച നടി മുന്നോട്ട് വന്ന് രേഖാമൂലം പരാതി നൽകിയാൽ അന്വേഷിച്ച് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും ഒരു ഊഹാപോഹത്തിന്റെ പേരിൽ സംവിധയകാൻ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ലായെന്നും മന്ത്രി വ്യക്തമാക്കി. ഇത് പിന്നീട് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

“രഞ്ജിത്തിനെതിരായ ആരോപണം ഞാനും മാധ്യമങ്ങളിലൂടെയാണ് കണ്ടത്. അതിൽ രഞ്ജിത് തന്നെ പ്രതികരിച്ചിട്ടും ഉണ്ട്. നടിയുടെ ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് നമുക്ക് മുന്നിലുള്ളത്. അത് സംബന്ധിച്ച പരാതി അവർക്കുണ്ടെങ്കിൽ വരട്ടെ. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഏതെങ്കിലും ഒരാൾ ആരെയെങ്കിലും പറ്റി ഒരു ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ പറ്റുമോ? അങ്ങനെ കേസെടുത്താൽ തന്നെ അത് നിലനിൽക്കുമോ. ആരോപണം ഉന്നയിച്ചവർ പരാതി നൽകുക. രഞ്ജിത്തിനെതിരെ ആർകെങ്കിലും പരാതി ഉണ്ടെങ്കിൽ രേഖമൂലം നൽകിയാൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാർ ഇരകൾക്കൊപ്പമാണ്, വേട്ടക്കാർക്കൊപ്പമല്ല. ചലച്ചിത്ര അക്കാദമി പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണ്. ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് രഞ്ജിത്ത് ആ പദവി വഹിക്കുന്നത്. ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ സിപിഎം എന്ന പാർട്ടി അത് അന്വേഷിക്കാതെ ഇരിക്കില്ലല്ലോ. ഈ കാര്യത്തിൽ രാഷ്ട്രീയ തീരുമാനം അപ്പോൾ ഉണ്ടാകും” മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Also read-Hema Committee Report: ‘ഏതെങ്കിലുമൊരാൾ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാൽ കേസെടുക്കാൻ പറ്റുമോ’;രഞ്ജിത്തിനെതിരെ വന്ന ആരോപണത്തിൽ മന്ത്രി സജി ചെറിയാൻ

മന്ത്രിയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേരാണ് എത്തിയത്. സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമപരമായ ബാധ്യതയില്‍ നിന്നും ഒളിച്ചോടുകയും റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും ചെയ്ത സാംസ്‌കാരിക മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ നിലപാടിനെ തള്ളി വനിതാ കമ്മീഷൻ രം​ഗത്തുവന്നു. വിവരം അറിഞ്ഞാൽ അന്വേഷണം നടത്താമെന്ന് അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി.

Related Stories
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
L&T SN Subrahmanyan Controversy : ‘അദ്ദേഹമൊരു തങ്കപ്പെട്ട മനുഷ്യൻ; ഉദ്ദേശിച്ചത് അതല്ല’; ചെയർമാനെ പ്രതിരോധിച്ച് എൽആൻഡ്ടി എച്ച്ആർ ഹെഡ്
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്