Dhruv Rathee Lok Sabha Election Result 2024: സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ച് കാണരുത്: പ്രതികരിച്ച് ധ്രുവ് റാഠി
Dhruv Rati Lok Sabha Election Result 2024: 400 സീറ്റ് നേടുമെന്ന ബിജെപിയുടെ ലക്ഷ്യത്തെ തന്റെ വാക്കുകളിലൂടെ തകര്‍ത്തെറിയാന്‍ ധ്രുവ് റാഠിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ നിലനില്‍പ്പിന് അടിത്തറ പാകുകയായിരുന്നു റാഠി.
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രധാനപ്രചാരകനായി ധ്രുവ് റാഠി. മോദി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ട് റാഠി ഇന്ത്യ മുന്നണിയെ വിജയത്തിലേക്കെത്തിച്ചത്. മുഖ്യധാര മാധ്യമങ്ങള്‍ ഗോദി മീഡിയ ആയ കാലത്താണ് ധ്രുവ് റാഠിയുടെ കടന്നുവരവ്. സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ധ്രുവ് റാഠിക്ക് സാധിച്ചിട്ടുണ്ട്.
400 സീറ്റ് നേടുമെന്ന ബിജെപിയുടെ ലക്ഷ്യത്തെ തന്റെ വാക്കുകളിലൂടെ തകര്‍ത്തെറിയാന്‍ ധ്രുവ് റാഠിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ നിലനില്‍പ്പിന് അടിത്തറ പാകുകയായിരുന്നു റാഠി. ഇയാളുടെ വീഡിയോക്ക് കിട്ടിയ റീച്ചിനെ ബിജെപി നന്നായി ഭയപ്പെട്ടിരുന്നു. ഇദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായിരുന്നുവെന്ന് തന്നെയാണ് പുറത്തുവന്ന ഫലം സൂചിപ്പിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി റാഠി രംഗത്തെത്തിയിരുന്നു. സാധാരണക്കാരന്റെ അധികാരത്തെ വിലക്കുറച്ച് കാണരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദി ഹൃദയഭൂമിയിലെ യുവാക്കളെ റാഠിയുടെ വാക്കുകള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. അതിന്റെ പ്രതിഫലനമാണ് ഇവിടങ്ങളില്‍ ബിജെപിക്ക് സംഭവിച്ച കാലിടര്‍ച്ച.
ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരില്‍ റാഠി ചെയ്ത വീഡിയോ കണ്ടത് കോടിക്കണക്കിനാളുകളാണ്. ഇന്ത്യയ്ക്ക് പുറത്തും ഇക്കാര്യം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഹസനമായി മാറാതിരിക്കാന്‍ ശരിയായി തീരുമാനമെടുക്കണമെന്നും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, 400 സീറ്റില്‍ വിജയിക്കുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമാക്കി വെച്ചിരുന്നത് തന്നെ. എന്നാല്‍ അതിന് സാധിച്ചില്ലെന്ന് മാത്രമല്ല, അവര്‍ക്ക് ശക്തമായൊരു പ്രതിക്ഷം ഉണ്ടായിരിക്കുകയാണ്. അതും ബലാബലത്തില്‍ തന്നെയാണ് രണ്ട് മുന്നണികളും നില്‍ക്കുന്നത്. വളരെ കുറച്ച് സീറ്റിന്റെ വ്യത്യാസമാണ് ഇരുകൂട്ടരും തമ്മിലുള്ളത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 300 സീറ്റ് തികയ്ക്കാന്‍ എന്‍ഡിഎക്ക് സാധിച്ചിട്ടില്ല. വെറും 292 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 233 സീറ്റുകളുമായി ഇന്‍ഡ്യ സഖ്യം തൊട്ടുപിന്നില്‍ തന്നെയുണ്ട്. ആര് കൂറുമാറിയാലും അത് ബിജെപിക്കും ഇന്‍ഡ്യ മുന്നണിക്കും കനത്ത തിരിച്ചടി തന്നെയായിരിക്കും. വരുന്ന ദിവസങ്ങളില്‍ അധികാരത്തിലേക്ക് ആരെത്തും എന്നതില്‍ വ്യക്തമായ ചിത്രം ലഭിക്കും.