5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Miyazaki mango: പൊന്നും വിലയുള്ള മാമ്പഴം : ഒരു മിയാസാക്കി മാമ്പഴത്തിൻ്റെ വില പതിനായിരം രൂപ

Miyazaki mango: മിയാസാക്കി മാമ്പഴങ്ങളിൽ ഒന്നിന് 10,000 രൂപയാണ് വില. മേളയുടെ കേന്ദ്രബിന്ദു ഈ മാമ്പഴമാണെന്ന് പറയാം. ഇത് കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്.

Miyazaki mango: പൊന്നും വിലയുള്ള മാമ്പഴം : ഒരു മിയാസാക്കി മാമ്പഴത്തിൻ്റെ വില പതിനായിരം രൂപ
aswathy-balachandran
Aswathy Balachandran | Published: 16 May 2024 13:54 PM

ന്യൂഡൽഹി: ധാർവാഡിൽ മാമ്പഴമേള ആരംഭിച്ചു. ഇത്തവണത്തെ മേളയിലെ താരം വിലയേറിയ മിയാസാക്കി മാമ്പഴമാണ്. മാമ്പഴങ്ങളുടെ പ്രദർശനവും കച്ചവടവും വൻതോതിൽ നടക്കുന്നു മേളയിൽ പലതരം മാമ്പഴങ്ങൾ വിൽക്കുന്നുണ്ടെങ്കിലും മിയാസാക്കിയുടെ ലഭ്യതക്കുറവും മേന്മയും ഇവയെ താരമാക്കി. മിയാസാക്കി മാമ്പഴങ്ങളിൽ ഒന്നിന് 10,000 രൂപയാണ് വില. മേളയുടെ കേന്ദ്രബിന്ദു ഈ മാമ്പഴമാണെന്ന് പറയാം. ഇത് കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്.

മിയാസാക്കി ഇനത്തിൽപ്പെട്ട ഒരു മാവ് മാത്രമേ ഈ സംസ്ഥാനത്ത് ഉള്ളൂ എന്നാണ് ജില്ലയിലെ കലകേരി ഗ്രാമത്തിൽ തോട്ടം ഉടമയായ പ്രമോദ ഗാവോങ്കർ പറഞ്ഞതായി ‘ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തത്. 2012ൽ നട്ടുപിടിപ്പിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കുറച്ച് മാങ്ങകൾ വിളവെടുത്തതായും ഇതിലൂടെ ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായും അദ്ദേഹം പറഞ്ഞു.

ALSO READ- രുചിപ്പെരുമ നിറ‍ഞ്ഞ പാണ്ടിനാട് : തമിഴ്നാട്ടിലെത്തിയാൽ ഇത് കഴിക്കാൻ മറക്കല്ലേ..

മഹാരാഷ്ട്രയിൽ അപൂർവമായി മാത്രം കാണുന്ന മിയാസാക്കി മാവിന്റെ ചെടി താൻ വാങ്ങി നട്ടു എന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലാണ് മിയാവാക്കി മാമ്പഴങ്ങൽ ഏറെയുള്ളത്. 1985 മുതൽ ഇതിന്റെ കൃഷിയും വിൽപനയും സജീവമാണ്. സീസണിൽ ഒരു മരത്തിൽ 14 മാമ്പഴം വരെയാണ് ഉണ്ടാവുക. അടുത്തിടെ ഏകദേശം 12 മാമ്പഴം ഉണ്ടായത് വിറ്റിരുന്നു. ഏകദേശം രണ്ടര ലക്ഷം രൂപയ്ക്കാണ് വിറ്റത്.

അപൂർവയിനം പഴമായതിനാലും ആരോഗ്യത്തിന് ഏറെ ഗുണകരമായതിനാലുമാണ് വില കൂടിയതെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ഒരു പഴത്തിന് 10,000 രൂപ വിലയിട്ട് നാട്ടിലെ ഒരു ഉപഭോക്താവിന് മാമ്പഴം വിറ്റിട്ടുണ്ട്. സംസ്ഥാനത്ത് വാങ്ങുന്നവർ കുറവാണ്. ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. വിറ്റാമിൻ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. പഴങ്ങൾ കഴിക്കുന്നതും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.

മിയാസാക്കി ഇനം മാമ്പഴങ്ങൽക്ക് കടും ചുവപ്പ് കലർന്ന പർപ്പിൾ നിറമാണ്. ഇത് സൺ എഗ്ഗ് എന്നും ഇത് അറിയപ്പെടുന്നു. ഓരോ പഴത്തിനും ഏകദേശം 200-350 ഗ്രാം തൂക്കമുണ്ട്.

മാമ്പഴ മേള 3 ദിവസത്തേക്കു കൂടി നീട്ടി

ധാർവാഡിൽ നടന്നുകൊണ്ടിരിക്കുന്ന മാമ്പഴമേള വീണ്ടും 3 ദിവസത്തേക്ക് കൂടി നീട്ടി. ഇന്ന് അവസാനിക്കാനിരിക്കെ ജനങ്ങളുടെ നിർബന്ധത്തെ തുടർന്നാണ് വീണ്ടും നീട്ടിയത്. ധാർവാഡിലെ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് വളപ്പിൽ നടക്കുന്ന മേളയിൽ മുപ്പതിലധികം കർഷകരുടെ തോട്ടങ്ങളിൽ നിന്നാണ് മാങ്ങകൾ കൊണ്ടു വന്നത്. കർഷകർ ഇവിടെ നേരിട്ടെത്തി മാമ്പഴം വിൽക്കുന്നു. ധാർവാഡ് അപോസ ഉൾപ്പെടെ വിവിധയിനം മാമ്പഴങ്ങളാണ് വിൽപന നടത്തുന്നത്.