5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BJP – Shiv Sena : 2014ൽ ബിജെപിയ്ക്കും ശിവസേനയ്ക്കുമിടയിൽ സംഭവിച്ചതെന്ത്?; കാര്യങ്ങൾ വഷളാക്കിയത് ഉദ്ധവ് താക്കറെ എന്ന് ദേവേന്ദ്ര ഫഡ്നാവിസ്

What Happened Between BJP And Shiv Sena?: 2014ൽ ശിവസേനയ്ക്കും ബിജെപിയ്ക്കുമിടയിൽ സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഉദ്ധവ് താക്കറെയുടെ പിടിവാശിയാണ് സഖ്യം വേർപിരിയാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

BJP – Shiv Sena : 2014ൽ ബിജെപിയ്ക്കും ശിവസേനയ്ക്കുമിടയിൽ സംഭവിച്ചതെന്ത്?; കാര്യങ്ങൾ വഷളാക്കിയത് ഉദ്ധവ് താക്കറെ എന്ന് ദേവേന്ദ്ര ഫഡ്നാവിസ്
ദേവേന്ദ്ര ഫഡ്നാവിസ്Image Credit source: TV9 Network
abdul-basith
Abdul Basith | Published: 25 Mar 2025 07:46 AM

ബിജെപിയും ശിവസേനയും തമ്മിൽ തെറ്റാനുള്ള കാരണം പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 2014ൽ ശിവസേനയും ബിജെപിയും തമ്മിൽ സഖ്യം വേർപിരിയാനുള്ള കാരണമുണ്ടായത് ഉദ്ധവ് താക്കറെയുടെ പിടിവാശിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിക്കിം ഗവർണർ ഓം പ്രകാശ് മാത്തുറിൻ്റെ സ്ഥാനാരോഹണച്ചടങ്ങിനിടെയാണ് ഫഡ്നാവിസിൻ്റെ വെളിപ്പെടുത്തൽ. ഇതാദ്യമായാണ് ഈ വിഷയത്തിൽ ഒരു ഔദ്യോഗിക പ്രതികരണമുണ്ടാവുന്നത്.

ശിവസേന 147 സീറ്റിലും ബിജെപി 127 സീറ്റിലും മത്സരിക്കാമെന്നായിരുന്നു പ്രാഥമികമായി നടന്ന ചർച്ചകൾ. എന്നാൽ, തങ്ങൾക്ക് 151 സീറ്റുകൾ വേണമെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ വാശിപിടിച്ചതോടെ സഖ്യം തകരുകയായിരുന്നു എന്ന് ഫഡ്നാവിസ് വിശദീകരിച്ചു.

“ശിവസേനയ്ക്ക് 147 സീറ്റ് കൊടുക്കാൻ തയ്യാറായിരുന്നു. മുഖ്യമന്ത്രി നമ്മുടെ പാർട്ടിയിൽ നിന്നും ഉപമുഖ്യമന്ത്രി ശിവസേനയുടെ പാർട്ടിയിൽ നിന്നും എന്ന് തീരുമാനിച്ചു. ആദ്യ സമയത്തെ ചർച്ചകളൊക്കെ നല്ല രീതിയിൽ മുന്നോട്ടുപോയി. എന്നാൽ, ഉദ്ധവ് താക്കറെ 151 സീറ്റെന്ന പിടിവാശിയിൽ ഉറച്ചുനിന്നു. ഇതോടെയാണ് സഖ്യം തകർന്നത്. ഞങ്ങൾ ശിവസേന നേതൃത്വവുമായി ചർച്ചയിലായിരുന്നു. അല്പം ഇളവനുവദിക്കാമെനും ഞങ്ങൾ തയ്യാറായിരുന്നു. എന്നാൽ, ഉദ്ധവ് താക്കറെയുടെ തലയിൽ 151 എന്ന അക്കം ഉറച്ചു.”- ഫഡ്നാവിസ് പറഞ്ഞു.

Also Read: MPs Salary Hike : എംപിമാർ എല്ലാവരും ഹാപ്പി അല്ലേ! ശമ്പളം 24% ഉയർത്തി; അലവൻസും പെൻഷനും കൂട്ടി

“അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചു. 147 ശിവസേനയ്ക്കും 127 ബിജെപിയ്ക്കും എന്നാണെങ്കിൽ സഖ്യം തുടർന്നാൽ മതിയെന്നായിരുന്നു തീരുമാനം. എനിക്ക് അമിത് ഷായിലും ഓം പ്രകാശ് മാത്തുറിലും വിശ്വാസമുണ്ടായിരുന്നു. വിജയിക്കുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പാർട്ടിയിലെ മറ്റുള്ളവർക്ക് അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. 147 സീറ്റിൽ മത്സരിക്കുന്നെങ്കിൽ മത്സരിക്കൂ. നമുക്ക് രണ്ട് പേർക്കും ചേർന്ന് 200 സീറ്റിന് മുകളിൽ നേടാമെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. എന്നാൽ, ഉദ്ധവ് താക്കറെയ്ക്ക് ഈ നിർദ്ദേശം സ്വീകാര്യമായില്ല. വിധിയ്ക്ക് മറ്റ് ചില തീരുമാനങ്ങളായിരുന്നു. ഞാൻ പ്രധാനമന്ത്രി ആവണമെന്നായിരുന്നു വിധി.”- ഫഡ്നാവിസ് പറഞ്ഞു.

മുൻപൊരിക്കലും തങ്ങൾ 117ലധികം സീറ്റുകളിൽ മത്സരിച്ചിരുന്നില്ലെന്നും ആ തിരഞ്ഞെടുപ്പിൽ 260 സീറ്റുകളിലാണ് മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ബിജെപിയുടെ വിജയത്തിൻ്റെ അടിത്തറ പാകിയത് ഇതായിരുന്നു. അതിന് ശേഷം മഹാരാഷ്ട്രയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.