Dengue Death : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി അധ്യാപിക മരിച്ചു

Dengue Death Malayali Teacher : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി അധ്യാപിക മരിച്ചു. ആലപ്പുഴ സ്വദേശിയായ 24കാരി ആൽഫി മോളാണ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും.

Dengue Death : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി അധ്യാപിക മരിച്ചു

Dengue Deth Malayali Teacher (Image Courtesy - Social Media)

Published: 

23 Jul 2024 07:46 AM

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി അധ്യാപിക മരിച്ചു. ആലപ്പുഴ രാമങ്കരി കവലയില്‍ പികെ വര്‍ഗീസിന്റെയും ഷൂബി മേളുടെയും മകള്‍ ആല്‍ഫി മോളാണ് മരണപ്പെട്ടത്. 24 വയസായിരുന്നു. ഇന്നലെ ഉച്ചയോടെ പനി വഷളായി മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിന മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആൽഫി മോൾ. ബെംഗളൂരുവിൽ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഇവർ. മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും.

ഇതിനിടെ നിപ വൈറസ് രോഗബാധയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. പതിനാലുകാരന്‍ മരിച്ച സാഹചര്യത്തില്‍ ഇന്ന് 13 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. ഒമ്പത് പേരുടേത് കോഴിക്കോടും നാല് പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. നിലവില്‍ മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുള്ളത് 350 പേരാണ്.

Also Read : KK Rema : കെകെ രമ എംഎൽഎയുടെ പിതാവ് കെകെ മാധവൻ അന്തരിച്ചു

സമ്പര്‍ക്കപ്പട്ടികയില്‍ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തുകാരായ നാല് പേരും ഉള്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട്ടുള്ള രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. കുട്ടി ആശുപത്രിയില്‍ ചികിത്സക്കായി എത്തിയപ്പോള്‍ തിരുവനന്തപുരത്ത് സമ്പര്‍ക്കപട്ടികയിലുള്ളവരും എത്തിയിരുന്നു. മൂന്നംഗ കുടുംബവും ഒരു ഡ്രൈവറുമാണിത്. അതേസമയം, മലപ്പുറം തുവ്വൂരില്‍ യുവാവ് പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണവും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പ്രദേശത്ത് നിന്ന് മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ രണ്ട് പഞ്ചായത്തുകളില്‍ മാത്രമേ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗം പടരാതെ തടയാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. നലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രോട്ടോക്കോള്‍ പ്രകാരം 21 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പര്‍ക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണ് കര്‍ശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു.

നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പില്‍ നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില്‍ വൈറസിന്റെ ഉറവിടം ഇതാകാനാണ് സാധ്യത. മറ്റ് പരിശോധനകള്‍ നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാവൂ.

നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. പുതിയ റൂട്ട് മാപ്പില്‍ പറയുന്ന സ്ഥലങ്ങളില്‍ അതേ സമയത്ത് ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവമരമറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജൂലൈ 11 മുതല്‍ 15 വരെ കുട്ടി പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആയിരുന്നു നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോള്‍ ജൂലൈ 11 മുതല്‍ 19 വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

 

Related Stories
Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു