Delhi triple murders: അച്ഛന് ഇഷ്ടം പഠിപ്പിസ്റ്റായ മകളെ; ബന്ധുക്കളുടെ മുന്നിൽ വച്ച് അപമാനിച്ചു; മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തി 20-കാരന്‍

Delhi Triple Murder :കുടുംബത്തില്‍നിന്ന് ആരും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഒറ്റപ്പെട്ടലും അവഗണനയും മാത്രമാണ് എന്ന തോന്നലുമാണ് ക്രൂരകൃത്യത്തിനു ഇയാളെ നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

Delhi triple murders: അച്ഛന് ഇഷ്ടം പഠിപ്പിസ്റ്റായ മകളെ; ബന്ധുക്കളുടെ മുന്നിൽ വച്ച് അപമാനിച്ചു; മാതാപിതാക്കളെയും സഹോദരിയെയും  ക്രൂരമായി കൊലപ്പെടുത്തി  20-കാരന്‍

കൊല്ലപ്പെട്ട രാജേഷ്, കോമൾ, കവിത(ഇടത്ത്) പ്രതി അർജുൻ(വലത്ത്) (image credits: X)

Updated On: 

05 Dec 2024 16:49 PM

ന്യൂഡൽഹി: മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 20-കാരൻ അറസ്റ്റിൽ. സൗത്ത് ഡല്‍ഹിയിലെ നെബ്‌സരായിയില്‍ താമസിക്കുന്ന രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റെയും 25-ാം വിവാഹവാര്‍ഷികദിനമായ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇതോടെയാണ്  ദമ്പതിമാരുടെ ഇരുപതുവയസ്സുകാരനായ മകനിലേക്ക് അന്വേഷണം നീങ്ങിയത്.

എന്നാൽ സംഭവസമയത്ത് താൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ഡൽഹി സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥി അർജുൻ തൻവാർ പൊലീസിന് നൽകിയ വിവരം. താൻ നടക്കാൻ പോയതാണെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നുമായിരുന്നു ഇയാൾ നൽകിയ മൊഴി. ഇതിൽ സംശയം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ​ഹോദരിയുമായി നിരന്തരം താരതമ്യം ചെയ്യുന്നതും, സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടെ മുന്നിൽ വച്ച് തന്നെ അപമാനിച്ചതുമാണ് 20കാരനെ പ്രകോപിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ഉറങ്ങികിടക്കുന്നതിനിടയിലാണ് ഇയാൾ മൂവരെയും കൊലപ്പെടുത്തിയത്. അച്ഛന് പഠിപ്പിസ്റ്റായ മകളെയാണ് ഇഷ്ടമെന്നും മാതാപിതാക്കളുടെ സ്വത്ത് സഹോദരിക്ക് നല്‍കാനുള്ള നീക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. കൊലപാതകത്തിനായി ഏറെനാളായി പ്രതി ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനം തന്നെ കൃത്യം നടത്താനായി തിരഞ്ഞെടുത്തത്. ഉറങ്ങുന്നതിനിടെ കത്തികൊണ്ട് മൂവരുടെയും കഴുത്തറക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചതും ഇയാള്‍ തന്നെയായിരുന്നു. താൻ നടത്തം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടതെന്നായിരുന്നു അര്‍ജുന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് വീട്ടില്‍നിന്ന് പ്രഭാതസവാരിക്ക് പോയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

Also Read-Sukhbir Singh Badal: അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനു നേരെ വധശ്രമം; വെടിയുതിർത്തത് സുവർണ ക്ഷേത്രത്തിനുള്ളിൽ

പിതാവിന് താൻ ബോക്സിംഗിലേക്ക് പോയത് ഇഷ്ടമായില്ല. മകൻ ഉഴപ്പി നടക്കാനായി ആർട്സ് വിഷയവും ബോക്സിംഗും തെരഞ്ഞെടുത്തുവെന്നായിരുന്നു രാജേഷ് കുമാർ വിലയിരുത്തിയിരുന്നത്. ഡൽഹിയെ പ്രതിനിധീകരിച്ച് നേടിയ വെള്ളി മെഡൽ പോലും സഹോദരിയുടെ അച്ചടക്കത്തിനും പഠനമികവിനും പകരം വയ്ക്കാനോ 20കാരന്റെ ബോക്സിംഗിലെ താൽപര്യം അംഗീകരിക്കാനോ വീട്ടുകാർ തയ്യാറാകാതിരുന്നതിനാൽ അർജുൻ നിരാശനായിരുന്നു. കുടുംബത്തില്‍നിന്ന് ആരും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഒറ്റപ്പെടലും അവഗണനയും മാത്രമാണ് എന്ന തോന്നലുമാണ് ക്രൂരകൃത്യത്തിനു ഇയാളെ നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ