5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ

Delhi School Bomb Threats : ആറ് തവണയാണ് 12-ാം ക്ലാസുകാരാൻ ബോംബ് ഭീഷണി നടത്തിയത്. ഈ ആറ് തവണയും മെയിൽ അയച്ച ലിസ്റ്റിൽ സ്വന്തം സ്കൂളിൻ്റെ പേര് ഒഴിവാക്കിയിരുന്നു.

Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 10 Jan 2025 19:15 PM

ന്യൂ ഡൽഹി : രാജ്യതലസ്ഥാനത്തെ സ്കൂളുകിൽ തുടർച്ചയായി ഒരു ഡസനോളം വ്യാജ ബോംബ് ഭീഷണി നടത്തി സംഭവത്തിൽ 12-ാം ക്ലാസുകാരൻ പിടിയിൽ. സ്കൂളിൽ പരീക്ഷ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് 12കാരൻ വ്യാജ ബോംബ് ഭീഷണി നടത്തിയത്. അതേസമയം ഭിഷണി സന്ദേശം അയച്ച സ്കൂളുകളുടെ പട്ടികയിൽ പിടിയിലായ 12-ാം ക്ലാസുകാരൻ തൻ്റെ സ്കുളിൻ്റെ പേരും ഒഴിവാക്കിയിരുന്നു. 12-ാം ക്ലാസുകാരൻ പോലീസ് കസ്റ്റഡിയൽ എടുത്തു.

ആറോളം മെയിലാണ് പിടിയിലായ ആൺകുട്ടി അറിയിച്ചത്. ഓരോ തവണയും മെയിൽ അയച്ചപ്പോഴും ഒരിക്കൽ പോലും തൻ്റെ സ്കൂളിലേക്ക് പിടിയിലായ കുട്ടി മെയിൽ അയച്ചിരുന്നില്ല. ഒരു മെയിൽ 23 സ്കൂളുകളിലേക്കാണ് അയച്ചത്. പരീക്ഷ മാറ്റിവെക്കാൻ വേണ്ടിയാണ് വ്യാജ ബോംബ് ഭീഷണി നടത്തിയത്.

തുടർച്ചയായ ബോംബ് ഭീഷണിയെ തുടർന്ന് നിരവധി തവണയാണ് ഈ അധ്യയന വർഷം സ്കൂളുകൾ പ്രവർത്തനരഹിതമായത്. ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് നായയും ഉടൻ സ്കൂളിൽ എത്തുകയും പരിശോധന നടത്തുകയും ചെയ്യും. എന്നാൽ കണ്ടെത്താതെ വരുമ്പോഴേക്കും സ്കൂൾ അധികൃതർ അവധി പ്രഖ്യാപിക്കുകയും ചെയ്യും. ഇങ്ങനെ ഡൽഹിലെ 40 ഓളം സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് നിർവീര്യമാക്കാൻ 30,000 യു.എസ് ഡോളറാണ് മെയിലിൽ ആവശ്യപ്പെട്ടിരുന്നത്.

ഒരുഘട്ടത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഈ വ്യാജ ബോംബ് ഭീഷണി നയിച്ചിരുന്നു. ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര സർക്കാരിനെതിരെ ഡൽഹി മുഖ്യമന്ത്രി അതിഷി രംഗത്തെത്തുകയും ചെയ്തിരുന്നു. സ്കൂളുകൾക്ക് പുറമെ നിരവധി വിമാനങ്ങൾക്കെതിരെയും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. ഇത് വിമാനങ്ങൾ അടിയന്തരമായ താഴെയിറക്കാനും സർവീസുകൾ റദ്ദാക്കാനും ഇടയാക്കി. തുടർന്ന് വിമാനക്കമ്പനികൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു.

Updating…