5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ashish Sood: വൈദ്യുതി മുടക്കം സംബന്ധിച്ച അരവിന്ദ് കെജ്രിവാളിന്റെ ആരോപണം; നിഷേധിച്ച് മന്ത്രി ആശിഷ് സൂദ്

Ashish Sood Denies Arvind Kejriwal Claims on Power Outage: കെജ്‌രിവാളിന്റെ ആരോപണങ്ങൾ അതിശയോക്തിപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മന്ത്രി ആശിഷ് സൂദ് പറഞ്ഞു. പ്രദേശത്തെ വൈദ്യുതി ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

Ashish Sood: വൈദ്യുതി മുടക്കം സംബന്ധിച്ച അരവിന്ദ് കെജ്രിവാളിന്റെ ആരോപണം; നിഷേധിച്ച് മന്ത്രി ആശിഷ് സൂദ്
ആശിഷ് സൂദ്Image Credit source: PTI
nandha-das
Nandha Das | Updated On: 29 Mar 2025 08:12 AM

ന്യൂഡൽഹി: ഡൽഹിയിലെ ജഗത്പൂർ മേഖലയിലെ വൈദ്യുതി മുടക്കത്തെക്കുറിച്ചുള്ള ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് വൈദ്യുതി മന്ത്രി ആശിഷ് സൂദ്. കെജ്‌രിവാളിന്റെ ആരോപണങ്ങൾ അതിശയോക്തിപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ വൈദ്യുതി ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനൽകി.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഒരു മണിക്കൂറോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന രീതിയിൽ 21,597 പ്രാവശ്യം വൈദ്യുതി മുടക്കം ഉണ്ടായിട്ടുണ്ടെന്നും, പ്രതിദിനം ശരാശരി 59 വട്ടം വൈദ്യുതി തടസ്സങ്ങൾ നേരിട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടി കെജ്‌രിവാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനകളെ സൂദ് നിഷേധിച്ചു. കഴിഞ്ഞ പത്ത് വർഷത്തിൽ ഇത്തരത്തിൽ വൈദ്യുതി മുടക്കം ഉണ്ടായിട്ടില്ലെന്ന കെജ്‌രിവാളിന്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, പ്രചരിപ്പിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: പൊതുഫണ്ട് ദുരുപയോഗം ചെയ്തു; അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ്‌

വൈദ്യുതി തടസ്സങ്ങൾ നീക്കുന്നതിനായി നടത്തിയ അറ്റകുറ്റപ്പണികളെ കുറിച്ച് സംസാരിച്ച മന്ത്രി, 2025 ജനുവരിയിലെ 3,278 പവർകട്ടുകൾ രേഖപ്പെടുത്തിയ ഡാറ്റ പങ്കുവെക്കുകയും ചെയ്തു. മുൻ ഭരണകൂടവുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ നേതൃത്വത്തിൽ ഉണ്ടായ പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. 24×7 കൺട്രോൾ റൂം, ആവശ്യമുള്ളപ്പോൾ അധിക വൈദ്യുതി സംഭരിക്കാനുള്ള സന്നദ്ധത തുടങ്ങിയ സംരംഭങ്ങൾ മന്ത്രി വിശദീകരിച്ചു. കെജ്‌രിവാളിന് ഭരണപരിചയമില്ലെന്ന് വിമർശിച്ച സൂദ് അദ്ദേഹത്തിന്റെ ടീം പല നിർണായക വിവരങ്ങളും മറച്ചുവെച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.

സംസ്ഥാന ലോഡ് ഡിസ്‌പാച്ച് സെന്റർ ഡാറ്റ ഉപയോഗിച്ച് ആം ആദ്മി നേതാവിന്റെ പ്രസ്താവനകളെ മന്ത്രി എതിർത്തു. ഡൽഹിയിലുടനീളം സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നാൽ ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്നത് തുടരുമെന്ന് ബിജെപിയും കോൺഗ്രസും വാഗ്ദാനം ചെയ്തിരുന്നു. മുൻ ആം ആദ്മി സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതി ഡൽഹി നിവാസികൾക്കിടയിൽ വളരെ പ്രചാരത്തിലായിരുന്നു.