Delhi Drug Bust: ‍ലഹരിമാഫിയയുടെ താവളമായി രാജ്യതലസ്ഥാനം; ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട

Delhi Cocaine Bust: ഡൽഹിയിൽ നിന്നും 2,000 കോടി രൂപയുടെ ലഹരി മരുന്നാണ് പിടികൂടിയത്. ഇതോടെ ഒരാഴ്ചക്കിടെ ഡൽഹിയിൽ പിടികൂടിയത് 7000 കോടി രൂപയുടെ കൊക്കെയ്നാണ്.

Delhi Drug Bust: ‍ലഹരിമാഫിയയുടെ താവളമായി രാജ്യതലസ്ഥാനം; ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട

Image Credits: Djavan Rodriguez/Moment/Getty Images

Published: 

10 Oct 2024 23:34 PM

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വൻലഹരി മരുന്ന് വേട്ട. രമേഷ് നഗറിൽ (Ramesh Nagar) നടത്തിയ പരിശോധന 2,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. സ്‌നാക്‌സ് പാക്കറ്റുകളിൽ നിറച്ച 200 കിലോ കൊക്കെയ്നാണ് (Cocaine) ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ 7,000 കോടി രൂപയുടെ കൊക്കെയ്നാണ് പിടികൂടിയിരിക്കുന്നത്. പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന.

രമേഷ് നഗറിലുള്ള വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. മിക്ചറുകൾ വിതരണം ചെയ്യുന്ന ചെറു പായ്‌ക്കറ്റുകളിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. കാർഡ്ബോർഡ് പെട്ടിക്കുള്ളിലായിരുന്നു ലഹരി ഒളിപ്പിച്ചിരുന്നത്. ജിപിഎസ് (GPS) വഴി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തിയത്. ഈ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ കാർ സ്പെഷ്യൽ സെൽ പിടികൂടുകയായിരുന്നു. മുഖ്യപ്രതി ലണ്ടനിലേക്ക് കടന്നതായാണ് സൂചന.

ALSO READ: 2025-ല്‍ പൊതുഅവധി ദിനങ്ങള്‍ 27, ഏഴ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

ഒരാഴ്ചയ്ക്കിടെ 7,000 കോടി രൂപ വിലമതിക്കുന്ന 762 കിലോ മയക്കുമരുന്നാണ് ഡൽഹിയിൽ പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞയാഴ്ച നടന്ന മയക്കുമരുന്ന് വേട്ടയിൽ 500 കിലോ കൊക്കെയ്ൻ പിടികൂടിയിരുന്നു. ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് പിന്നാലെ നാല് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഈ സംഘത്തിന്റെ കൊക്കെയ്നാണ് ഇപ്പോൾ പിടികൂടിയതെന്നും ഉദ്യോ​ഗസ്ഥരിൽ ഒരാൾ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പഞ്ചാബിലെ അമൃത്‌സറിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജസ്സി എന്നറിയപ്പെടുന്ന ജിതേന്ദ്ര പാൽ സിങ്ങിനെ സ്‌പെഷ്യൽ സെൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 വർഷമായി യുകെയിൽ താമസിക്കുന്ന ആളാണ് ജസ്സിയെന്നും ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ(look-out circular) പുറപ്പെടുവിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ഡൽഹി, മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന് ദുബായിലെ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ വിലയിരുത്തൽ. കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ തിലക് നഗറിൽ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നുമായി രണ്ട് അഫ്ഗാൻ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പുതിയ മയക്കുമരുന്ന് വേട്ട. 1985ലെ എൻഡിപിഎസ് ആക്ട് ( NDPS Act 1985) പ്രകാരമായിരുന്നു ഇരുവരുടെയും അറസ്റ്റ്.

Related Stories
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ