Rahul Gandhi: പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്, നടപടി ബിജെപി എംപിമാരുടെ പരാതിയിൽ

Parliament Scuffle: അംബേദ്കറെ കുറിച്ച് പാർലമെന്റിൽ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പരാമർശത്തെ ചൊല്ലി പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടുകയായിരുന്നു.

Rahul Gandhi: പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്, നടപടി ബിജെപി എംപിമാരുടെ പരാതിയിൽ

Rahul Gandhi

Published: 

19 Dec 2024 22:48 PM

ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ കേസ്. ബിജെപി എംപി നല്‍കിയ പരാതിയിൽ ഡൽഹി സ്ട്രീറ്റ് പൊലീസാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതാപ് സാരംഗിസ മുകേഷ് രജ്പുത് എന്നി ബിജെപിമാർക്ക് പാർലമെന്റ് വളപ്പിലെ സംഘർഷത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ ​ഗുജറാത്തിൽ നിന്നുള്ള എംപിയായ ഹേമം​ഗ് ജോഷി നല്‍കിയ പരാതി പൊലീസ് നടപടി. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 117, 125, 131, 351, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡൽഹി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രാഹുലിനെതിരെ കേസെടുക്കണം എന്നായിരുന്നു പരാതി. മുൻ മന്ത്രി അനുരാഗ് ഠാക്കൂർ, ഡൽഹി എംപി ബൻസുരി സ്വരാജ് എന്നിവരും രാഹുലിനെതിരെ പരാതി നൽകാൻ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം, മല്ലികാർജ്ജുൻ ​ഗാർ​ഗെയെ ബിജെപി നേതാക്കൾ കയ്യേറ്റം ചെയ്തെന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി.

ALSO READ:  ‘കരാട്ടെ പഠിച്ചത് എംപിമാരെ കയ്യേറ്റം ചെയ്യാനാണോ?’; രാഹുൽ ഗാന്ധി ഉപദ്രവിച്ചു എന്ന് ബിജെപി എംപിമാർ; ചോദ്യവുമായി കിരൺ റിജിജു

അംബേദ്കറെ കുറിച്ച് പാർലമെന്റിൽ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പരാമർശത്തെ ചൊല്ലി പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടുകയായിരുന്നു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ സമയത്ത് മകര്‍ ദ്വാറിലേക്ക് അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. ഇന്ത്യ സഖ്യത്തിന്റെ മാർച്ച് ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചു കയറിയതോടെയാണ് സംഘർഷമുണ്ടായത്.

പാർലമെന്റിലേക്ക് ഇന്ത്യാ സഖ്യം എംപിമാർ കടക്കാൻ ശ്രമി.ച്ചതോടെ ​രം​ഗം വഷളായി. ഭരണ പ്രതിപക്ഷ സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റു. രാഹുൽ, തങ്ങളെ തൊഴിച്ചെന്ന ആരോപണവുമായി എംപിമാരും രം​ഗത്തെത്തി. ഡൽഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് എംപിമാർ. നാളെ പാർലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെ അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായുടെ മാപ്പ് പറഞ്ഞ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം.

Related Stories
Principal Steals Eggs : കുട്ടികൾക്ക് ഉച്ചക്കുള്ള മുട്ട മോഷ്ടിച്ച് പ്രിൻസിപ്പാൾ, വീഡിയോ വിവാദത്തിൽ
Jaipur Accident: എല്‍പിജി-സിഎന്‍ജി ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം
Viral News: ഇതല്‍പം കടന്നുപോയില്ലേ! വധു ചോദിച്ച കാര്യങ്ങള്‍ കേട്ട് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍
Supreme Court : ‘നിയമത്തിലെ പരിഗണനകൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനുള്ളതല്ല’; കുടുംബം വാണിജ്യ സംരംഭമല്ലെന്ന് സുപ്രീം കോടതി
YouTuber Nalini Unagar: മൂന്നുവർഷം മുൻപ് 8 ലക്ഷം രൂപ മുടക്കി യൂട്യൂബ് ചാനല്‍ തുടങ്ങി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
Rahul Gandhi : ‘കരാട്ടെ പഠിച്ചത് എംപിമാരെ കയ്യേറ്റം ചെയ്യാനാണോ?’; രാഹുൽ ഗാന്ധി ഉപദ്രവിച്ചു എന്ന് ബിജെപി എംപിമാർ; ചോദ്യവുമായി കിരൺ റിജിജു
ദിവസവും ബാഡ്മിൻ്റൺ കളിക്കൂ ഈ മാറ്റങ്ങൾ ഉറപ്പാണ്
കാഞ്ചീപുരം സാരിയില്‍ മനോഹരിയായി നടി തൃഷ കൃഷ്ണൻ
വെളുത്ത പല്ലുകൾ വേണോ? ഇത് ചെയ്യൂ
അശ്വിൻ്റെ അവിസ്മരണീയമായ അഞ്ച് പ്രകടനങ്ങൾ