AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi New CM: ഡൽഹി മുഖ്യമന്ത്രിയെ 20-ന് അറിയാം, പ്രഖ്യാപനം ഉടൻ

Bjp Delhi New CM Announcement: ഇതിന് ശേഷം സത്യപ്രതിഞ്ജാ ചടങ്ങ് ഗംഭീരമാക്കി നടത്താനാണ് ബിജെപി നേതൃത്വം പദ്ധതിയിടുന്നത്. പ്രഖ്യാപനം അധികം താമസിക്കാതെ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്

Delhi New CM: ഡൽഹി മുഖ്യമന്ത്രിയെ 20-ന് അറിയാം, പ്രഖ്യാപനം ഉടൻ
Bjp DelhiImage Credit source: PTI
arun-nair
Arun Nair | Updated On: 17 Feb 2025 12:19 PM

ന്യൂഡൽഹി: പുതിയ ഡൽഹി മുഖ്യമന്ത്രിക്കായുള്ള സസ്പെൻസുകൾക്ക് താമസിക്കാതെ തന്നെ വിരാമമാകും. ഫെബ്രുവരി 19-ന് തന്നെ പുതിയ മുഖ്യമന്ത്രിയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതിന് ശേഷം നടക്കുന്ന സത്യപ്രതിഞ്ജാ ചടങ്ങുകൾ ഗംഭീരമാക്കുമെന്നാണ് സൂചന ബിജെപിയുടെ  പർവേഷ് വർമ്മ, ഡൽഹി ബിജെപി മുൻ അധ്യക്ഷൻമാരായ വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവരെയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവർ എന്ന് സൂചനയുണ്ട്. ഫെബ്രുവരി 5-ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്, തുടന്ന് ഫെബ്രുവരി 8-ന് ഫലം പ്രഖ്യാപിച്ചു.

അതേസമയം മുഖ്യമന്ത്രി നിയമനം നീണ്ടു പോകുന്നത് ആംആദ്മി പാർട്ടിയും വിമർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നിയമിക്കുന്നതിൽ കാലതാമസം വരുന്നതിന് പിന്നിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഭാഗീയതയാണെന്ന് എഎപിയുടെ മുഖ്യ ദേശീയ വക്താവ് പ്രിയങ്ക കക്കർ ആരോപിച്ചു. ഭരണത്തേക്കാൾ അധികാര പോരാട്ടങ്ങൾക്കാണ് ബിജെപി മുൻഗണന നൽകുന്നതെന്നും, മുഖ്യമന്ത്രി ആര് ആകും എന്നതിനെക്കുറിച്ച് ബിജെപിക്കുള്ളിൽ വിഭാഗീയതയുണ്ടെന്നും. ഈ വടംവലിയിൽ ഡൽഹിയിലെ ജനങ്ങൾ എന്തിന് കഷ്ടപ്പെടണമെന്നും” കക്കർ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം സത്യപ്രതിഞ്ജാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ,  ഉന്നത നേതാക്കൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

പ്രമുഖ വ്യവസായികൾ, സിനിമാ താരങ്ങൾ, ക്രിക്കറ്റ് കളിക്കാർ, ആത്മീയ നേതാക്കൾ എന്നിവരുടെ സാന്നിധ്യവും പരിപാടിക്ക് സാക്ഷ്യം വഹിക്കും. ആംആം ആദ്മി പാർട്ടിയെ തറപറ്റിച്ചാണ് 70-ൽ 48 സീറ്റും നേടി ഡൽഹിയിൽ ബിജെപി അധികാരം പിടിച്ചത്. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രഗ്ഗിന് ഒരു സീറ്റു പോലും ഇത്തവണയും ജയിക്കാൻ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.