5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rekha Gupta Oath: രാജ്യതലസ്ഥാനത്തെ നയിക്കാൻ രേഖ ഗുപ്ത; സത്യപ്രതിജ്ഞ ഇന്ന് രാംലീല മൈതാനത്ത്

Delhi CM Rekha Gupta Oath Ceremony: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും അടക്കം ബിജെപിയിലെ പ്രധാന നേതാക്കളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ആത്മീയ ആചാര്യന്മാരെയും ബോളിവുഡ് നടീനടന്മാരടക്കം സെലിബ്രിറ്റികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിൽ അധികാരമേൽക്കാൻ പോകുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത.

Rekha Gupta Oath: രാജ്യതലസ്ഥാനത്തെ നയിക്കാൻ രേഖ ഗുപ്ത; സത്യപ്രതിജ്ഞ ഇന്ന് രാംലീല മൈതാനത്ത്
ഡൽഹി മുഖ്യമന്ത്രിയായ തിരഞ്ഞെടുത്ത രേഖ ഗുപ്ത Image Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 20 Feb 2025 06:58 AM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി (Delhi chief minister) രേഖ ഗുപ്ത (rekha gupta) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുത്ത് ഡൽഹിയുടെ നാലാമത്തെ വനിതയായി രേഖ ഗുപ്ത അധികാരമേൽക്കും. മുഖ്യമന്ത്രിയോടൊപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും അടക്കം ബിജെപിയിലെ പ്രധാന നേതാക്കളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ആത്മീയ ആചാര്യന്മാരെയും ബോളിവുഡ് നടീനടന്മാരടക്കം സെലിബ്രിറ്റികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിൽ അധികാരമേൽക്കാൻ പോകുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയുമാണ് രേഖാ ഗുപ്ത. കൂടാതെ ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കൂടിയാണ്.

ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ബന്ദന കുമാരിയെ 29595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാലിമാർ ബാഗിൽ രേഖ ​ഗുപ്ത എംഎൽഎയായത്. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് ഇന്ന് രേഖ ​ഗുപ്ത സത്യപ്രതിജ്ഞ ചെയ്യുക. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ വഴികളിൽ വളരെ പരിചിതയായ വ്യക്തിയാണ്.

നിലവിൽ ഡൽഹി ബിജെപിയുടെ ജനറൽ സെക്രട്ടറിയാണ് ഈ 50കാരി. മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹിയിലെ മുൻ മേയർ എന്ന നിലയിലുള്ള ഭരണപരിചയവും, മറ്റ് പ്രവർത്തനങ്ങളും രേഖയ്ക്ക് മുഖ്യമന്ത്രി എന്ന പഥവിയിലേക്കുള്ള വഴിതുറക്കുകയായിരുന്നു.