Kailash Gahlo: ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു; കേജ്‍രിവാളിനെ വിമർശിച്ച് കത്ത്
Kailash Gahlot: പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചത്. അരവിന്ദ് കേജ്‍രിവാളിനെ വിമർശിച്ചാണ് രാജിക്കത്ത്.
ന്യൂഡൽഹി: ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ കൈലാഷ് ഗെലോട്ട് പാർട്ടിയിൽ നിന്നും മന്ത്രിസഭയിൽ നിന്നും രാജിവച്ചു. ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. അരവിന്ദ് കേജ്‍രിവാളിനെ വിമർശിച്ചാണ് രാജിക്കത്ത്. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നതായി കൈലാഷ് ഗെലോട്ട് കത്തിൽ പറയുന്നു. പാർട്ടി അംഗത്വവും രാജിവച്ച കൈലാഷ് ഗെലോട്ട്, ബിജെപിയിൽ ചേരുമെന്നാണ് പ്രചാരണം.
പാർട്ടിക്കുള്ളിലെ പ്രശ്നമാണ് കൈലാഷ് ഗെഹ്‌ലോത്തിന്റെ രാജിയിലേക്ക് നയിച്ചത്. പാർട്ടിയിലുള്ള ചിലരുടെ രാഷ്ട്രിയ താൽപര്യങ്ങൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെ മറികടന്നതായും കത്തിൽ കൈലാഷ് ഗെഹ്‌ലോട്ട് പറയുന്നു.
— Kailash Gahlot (@kgahlot) November 17, 2024
ലജ്ജാകരമായ നിരവധി വിവാദങ്ങള്‍ ഉണ്ടെന്നും ഇപ്പോഴും ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നുവെന്നും കേജ്‌രിവാളിന് അയച്ച കത്തിൽ കൈലാഷ് പറഞ്ഞു. ഏതുസമയവും കേന്ദ്രവുമായി പോരാടനാണ് ഡൽഹി സർക്കാർ ശ്രമിക്കുന്നതെന്നും അതുകൊണ്ട് യഥാര്‍ത്ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തോന്നുന്നു. അതിനാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നു.- കത്തില്‍ അദ്ദേഹം പറഞ്ഞു.