5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഭാര്യ തന്നെയും മകളെയും കൊല്ലാൻ നോക്കി; ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; ആരോപണവുമായി യുവാവ്

Delhi Man Accuses Wife of Attempted Murder: ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വിവാഹശേഷം തന്റെ വീട്ടുകാരുമായി തന്നെ വേർപിരിച്ചുവെന്നും ഇയാൾ പറയുന്നു.

ഭാര്യ തന്നെയും മകളെയും കൊല്ലാൻ നോക്കി; ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; ആരോപണവുമായി യുവാവ്
സൂരജ്Image Credit source: Social Media
nandha-das
Nandha Das | Updated On: 03 Apr 2025 21:49 PM

ന്യൂഡൽഹി: തന്നെയും മൂന്ന് മാസം പ്രായമുള്ള മകളെയും ഭാര്യ കൊല്ലാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഡൽഹി സ്വദേശിയായ യുവാവ്. തനിക്ക് മുമ്പ് ഭാര്യ ഏഴ് പേരെ വിവാഹം ചെയ്തിട്ടുണ്ടെന്നും, അവരുടെ വീട്ടുകാർക്കെതിരെ വ്യാജ ബലാത്സം​ഗ പരാതികൾ നൽകിയിട്ടുണ്ടെന്നും യുവാവ് ആരോപിക്കുന്നു. ഡൽഹി സ്വദേശിയായ സൂരജ് എന്ന യുവാവാണ് ഇന്ത്യ ന്യൂസിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വിവാഹശേഷം തന്റെ വീട്ടുകാരുമായി തന്നെ വേർപിരിച്ചുവെന്നും ഇയാൾ പറയുന്നു.

വിവാഹത്തിനുശേഷം ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചു, മാനസികമായി പീഡിപ്പിച്ചു. തന്റെ കുടുംബവുമായി സംസാരിക്കാൻ പോലും അനുവദിച്ചില്ല. വീട്ടുകാരുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ഭാര്യ ഉറപ്പാക്കിയെന്നും സൂരജ് പറയുന്നു. വിവാഹം കഴിഞ്ഞ ശേഷമാണ് താൻ ആ ഞെട്ടിക്കുന്ന സത്യം അറിയുന്നത്. ഭാര്യ ഇതിന് മുമ്പ് ഏഴ് തവണ വിവാഹം ചെയ്തിട്ടുണ്ട്. അവൾ ആളുകളെ പ്രണയത്തിൽ കുടുക്കി മാസങ്ങൾക്കുള്ളിൽ അവരെ വിവാഹം കഴിക്കും. തുടർന്ന് അവരെ ഉപദ്രവിക്കാൻ തുടങ്ങുമെന്നും യുവാവ് പറയുന്നു. ഇതോടെ അവർ ആ ബന്ധത്തിൽ നിന്നും പിന്മാറുമ്പോൾ കോടതി വഴി പണമോ ചെലവിനുള്ള തുകയോ സാമ്പത്തികമായ എന്തെങ്കിലും ഒത്തുതീർപ്പോ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും സൂരജ് പറഞ്ഞു.

യുവാവ് ഇന്ത്യ ന്യൂസിന് നൽകിയ അഭിമുഖം:

ALSO READ: വിമാനത്താവളത്തിലേക്ക് പോകുംവഴി വിദേശ വനിതയ്ക്ക് നേരെ ബലാത്സംഗം; ഹൈദരാബാദിൽ ക്യാബ് ഡ്രൈവർ ഒളിവിൽ

കൂടാതെ, ഒരിക്കൽ താൻ ഉറങ്ങി കിടക്കുമ്പോൾ ഭാര്യ ഒരു ബക്കറ്റ് തിളച്ച വെള്ളത്തിൽ മുളകുപൊടിയും ഉപ്പും കലർത്തി തന്റെ ദേഹത്തൊഴിച്ചു. ഫോൺ പിടിച്ചുവാങ്ങി. വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടുവെന്നും യുവാവ് പറഞ്ഞു. താൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ​ഗേറ്റടക്കം പൂട്ടിയിരിക്കയായിരുന്നു. ഒടുവിൽ ജനാല തകർത്താണ് രക്ഷപ്പെട്ടത് എന്നും യുവാവ് കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ യുവതി ഇതുവരെ പ്രതികരിച്ചിട്ടില്ല.