Arvind Kejriwal: അരവിന്ദ് കെജ്‍രിവാളിൻ്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി

Arvind Kejriwal Bail: കെജ്രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ ഇഡി സമീപിച്ചിരുന്നു.

Arvind Kejriwal: അരവിന്ദ് കെജ്‍രിവാളിൻ്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി

Arvind Kejriwal. (Image Credits: PTI)

Updated On: 

21 Jun 2024 12:13 PM

ന്യൂഡൽ​ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ (Arvind Kejriwal) ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി (High Court of Delhi). ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) (Enforcement Directorate) സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ഹർജി കേൾക്കുന്നത് വരെയാണ് താത്കാലിക സ്റ്റേ നൽകിയിരിക്കുന്നത്. കെജ്രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ ഇഡി സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. ഡൽഹി റോസ് അവന്യു കോടതിയാണ് 1 ലക്ഷം രൂപയുടെ ബോണ്ടിൻ മേൽ ജാമ്യം അനുവദിച്ചത്. ഉച്ചയോടെ തിഹാർ ജയിലിലെ നടപടികൾ പൂർത്തിയാക്കി കെജ്രിവാൾ പുറത്തിറങ്ങുമെന്ന് എഎപി നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. നടപടിക്കെതിരെ കെ‍ജ്രിവാളിന്റെ അഭിഭാഷകർ തടസഹർജി നൽകിയിട്ടുണ്ട്.

അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് കെജരിവാളിന് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങുന്ന കെജ്രിവാളിന് വൻ സ്വീകരണം നൽകാനൊരുങ്ങുകയാണ് എഎപി പ്രവർത്തകർ. കോടതി നടപടി സത്യത്തിന്റെ വിജയമാണെന്നാണ് എഎപി നേതാക്കൾ ഇതിനോട് പ്രതികരിച്ചത്. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുമ്പോഴാണ് കെജ്രിവാൾ പുറത്തിറങ്ങുന്നതെന്നും എഎപി, എംപി സഞ്ജയ് സിം​ഗ് പറഞ്ഞിരുന്നു.

ഡൽഹി മദ്യനയം രൂപീകരിക്കുന്നതിനായി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് എൻഫോഴ്സമെൻ്റ് കഴിഞ്ഞ മാർച്ച് 21-ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തിന് ശേഷം മേയ് പത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. അതേസമയം കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ 48 മണിക്കൂർ സ്‌റ്റേ ചെയ്യണമെന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷ നിരസിച്ചു കൊണ്ടാണ് പ്രത്യേക ജഡ്ജ് നിയയ് ബിന്ദു ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

ഏപ്രിൽ ഒന്ന് മുതൽ ജയിലിൽ കഴിയുന്ന കെജരിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി നേരത്തെ ജൂലൈ മൂന്ന് വരെ നീട്ടിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!