Delhi Fire: ഡൽഹി ചേരിയിൽ വൻ തീപിടുത്തം; രണ്ട് കുട്ടികൾ വെന്തുമരിച്ചു
Massive fire breaks out at Delhi: അഞ്ച് പേർക്ക് പരിക്കേറ്റതായും ആയിരത്തോളം കുടിലുകൾ കത്തി നശിച്ചതായും റിപ്പോർട്ട്. ഇന്ന് ഉച്ചയോടെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിച്ചത്.

Image Credit source: PTI
ഡൽഹിയിലെ രോഹിണി ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്കേറ്റതായും ആയിരത്തോളം കുടിലുകൾ കത്തി നശിച്ചതായും റിപ്പോർട്ട്. ഇന്ന് ഉച്ചയോടെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിച്ചത്.
11:55 ഓടെയാണ് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. ആയിരത്തോളം താത്കാലിക കുടിലുകൾ നില്‍ക്കുന്നിടത്തുനിന്ന് തീ പടര്‍ന്ന ശേഷം വലിയതോതില്‍ വ്യാപിക്കുകയായിരുന്നു.