5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Excise Policy Case: ഡൽഹി മദ്യനയക്കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം

Excise Policy Case Updation: സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത മദ്യനയ കേസുകളിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചുകൊണ്ടാണ് സിസോദിയയ്ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്. മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് നിലവിലെ സുപ്രീം കോടതി ഉത്തരവ്.

Excise Policy Case: ഡൽഹി മദ്യനയക്കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം
Ex-Deputy Chief Minister Manish Sisodia
neethu-vijayan
Neethu Vijayan | Published: 09 Aug 2024 12:34 PM

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ (Delhi excise policy case) ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് (manish sisodia) ജാമ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സുപ്രീം കോടതി (supreme court) സിസോദിയയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത മദ്യനയ കേസുകളിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചുകൊണ്ടാണ് സിസോദിയയ്ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്. മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് നിലവിലെ സുപ്രീം കോടതി ഉത്തരവ്.

അതേസമയം വിചാരണ വേഗത്തിൽ നടത്തതാനുള്ള തടവ്പുള്ളിയുടെ അവകാശം ലംഘിക്കപ്പെടുകയാണെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഓരോ ആവശ്യങ്ങളുമായി കോടതിയെ സമീപിച്ച് സിസോദിയ വിചാരണ മനപൂർവം നീട്ടി കൊണ്ടുപോകുകയാണെന്ന വിചാരണ കോടതിയുടെ പരാമർശത്തെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

493 സാക്ഷികൾ ഉള്ള കേസിൽ വിചാരണ സമീപകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മനീഷ് സിസോദിയക്ക് സമൂഹത്തിൽ വളരെ വലിയ ബന്ധങ്ങൾ ഉണ്ടെന്നും അതിനാൽ അദ്ദേഹം ഒളിച്ചോടാൻ പോകുന്നില്ലെന്നും കോടതി പറഞ്ഞു.
എന്നാൽ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ALSO READ: പാലം മൂന്ന് കോടിയുടേത് ഒക്കെതന്നെ, പക്ഷെ അടുത്തൊന്നും റോഡില്ല; വയലില്‍ പാലം നിര്‍മിച്ച് ബിഹാര്‍ മാതൃക

രണ്ട് ആൾ ജാമ്യവും 10 ലക്ഷം രൂപയും കെട്ടിവെക്കാനും പാസ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുകയും വേണം. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദേശമുണ്ട്.

അതേസമയം മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡ‍ീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും ഡൽഹി കോടതി നീട്ടിയിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഓഗസ്റ്റ് 20 വരെ കാലാവധി നീട്ടിയിരിക്കുന്നത്. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സിബിഐയുടെ അപേക്ഷ മാനിച്ച് പ്രത്യേക ജഡ്ജിയായ കാവേരി ബവേജയാണ് ഉത്തരവിറക്കിയത്.

2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇഡി കസ്റ്റഡിയിൽ ഇരിക്കെ കഴിഞ്ഞ ജൂൺ 26 ന് സിബിഐ അറസ്റ്റ് ചെയ്യുകയും ജൂലൈ 29ന് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.