5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി

Delhi Election 2025 Updates: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് പ്രാധാന്യം. ഇന്ത്യാ മുന്നണിയില്‍ സംസ്ഥാന-തദ്ദേശ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശരദ് പവാര്‍ ആം ആദ്മിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
ശരദ് പവാര്‍ Image Credit source: PTI
shiji-mk
Shiji M K | Updated On: 14 Jan 2025 21:22 PM

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ശരദ് പവാര്‍ എന്‍സിപി. കോണ്‍ഗ്രസിനെ തള്ളികൊണ്ടാണ് എന്‍സിപിക്ക് ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യാ മുന്നണി ദേശീയ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്ന് ശരദ് പവാര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് പ്രാധാന്യം. ഇന്ത്യാ മുന്നണിയില്‍ സംസ്ഥാന-തദ്ദേശ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശരദ് പവാര്‍ ആം ആദ്മിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പത്ത് ദിവസത്തിനുള്ളില്‍ എല്ലാവരും യോഗം ചേര്‍ന്ന് ഒരുമിച്ച് മത്സരിക്കുമോയെന്ന് തീരുമാനിക്കും. അതിന് സാധിച്ചില്ലെങ്കില്‍ എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡി സഖ്യത്തിലെ കക്ഷിയായ ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള ശിവസേനയും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണിയില്‍ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കിയിരുന്നു. ഇന്ത്യാ മുന്നണിയെ രക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Also Read: Rahul Gandhi: കെജ്‌രിവാളും മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല: രാഹുല്‍ ഗാന്ധി

അതേസമയം, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരന്ദ്രേ മോദിയുമായി ഉപമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയും കെജ്രിവാളും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഡിയിലെ സീലംപൂരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യത്താകെയുള്ള ജാതി സെന്‍സസ് വിഷയത്തെക്കുറിച്ചും രാഹുല്‍ വേദിയില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയില്‍ നിന്നും കെജ്രിവാളില്‍ നിന്നും ജാതി സെന്‍സസിനെ കുറിച്ച് ഒരു വാക്ക് പോലും താന്‍ കേട്ടിട്ടില്ല. പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണവും ജാതി സെന്‍സസും വേണോ എന്ന് നിങ്ങള്‍ കെജ്രിവാള്‍ ജിയോട് ചോദിച്ച് നോക്കൂ. ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും കെജ്രിവാളില്‍ നിന്നും ഒരു വാക്ക് പോലും തനിക്ക് ഇതുവരെ കേള്‍ക്കാന്‍ സാധിച്ചിട്ടില്ല. കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഒരുതരത്തിലുള്ള വ്യത്യാസവുമില്ല. ഇരുവരും ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.