5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arvind Kejriwal; അരവിന്ദ് കെജരിവാൾ ഇന്നുമുതൽ പ്രചാരണ രം​ഗത്തേക്ക്

Arvind Kejriwal; “ഞാൻ ഉടൻ വരുമെന്ന് ഞാൻ പറഞ്ഞിരുന്നു, ഞാൻ ഇവിടെയുണ്ട്.” എന്നാണ് പുറത്തെത്തിയ ഉടനെ അദ്ദേ​ഹം പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ പറഞ്ഞത്.

Arvind Kejriwal; അരവിന്ദ് കെജരിവാൾ ഇന്നുമുതൽ പ്രചാരണ രം​ഗത്തേക്ക്
Delhi Chief Minister Arvind Kejriwal
aswathy-balachandran
Aswathy Balachandran | Published: 11 May 2024 06:03 AM

ന്യൂഡൽഹി: കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം ലഭിച്ചതിനേത്തുടർന്ന് ഇന്നുമുതൽ പ്രചരണം ഊർജ്ജിതം. കെജരിവാൾ ഇന്നുമുതൽ പ്രചാരണ രം​ഗത്തേക്കിറങ്ങി സജീവമായി പ്രവർത്തിക്കും. രാവിലെ 11 മണിയ്ക്ക് ക്ഷേത്ര ദർശനം നടത്തിക്കൊണ്ടാകും പ്രചരണത്തിന് തുടക്കം കുറിക്കുക. കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലാണ് എത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

പാർട്ടി ആസ്ഥാനത്താണ് വാർത്താ സമ്മേളനം നടക്കു. ജൂൺ-1 വരെയാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. “ഞാൻ ഉടൻ വരുമെന്ന് ഞാൻ പറഞ്ഞിരുന്നു, ഞാൻ ഇവിടെയുണ്ട്.” എന്നാണ് പുറത്തെത്തിയ ഉടനെ അദ്ദേ​ഹം പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ പറഞ്ഞത്. ഡൽഹി ലിക്കർ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റാണ് കെജരിവാളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം വോട്ടെണ്ണൽ വരെ ജാമ്യം നീട്ടി നൽകണമെന്ന് കെജരിവാൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് അനുവദിച്ചില്ല. ലോകസഭാ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് ജാമ്യം. ജാമ്യത്തിലാണെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കാൻ പാടുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.

ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം’: തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ ആദ്യ സന്ദേശം

ഹനുമാൻജിയുടെ അനുഗ്രഹത്താൽ ഞാൻ നിങ്ങളുടെ ഇടയിലുണ്ട്, രാജ്യത്തെ കോടിക്കണക്കിന് ആളുകൾ എനിക്കൊപ്പം നിന്നു. സ്വേച്ഛാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം. ഞാൻ എൻ്റെ ശരീരം, മനസ്സ്, സമ്പത്ത് എല്ലാം പോരാടുകയാണ്, സ്വേച്ഛാധിപത്യത്തിനെതിരെയാണ് എന്റെ പോരാട്ടം.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ അരവിന്ദ് കെജ്‌രിവാളിനെ ഭാര്യ സുനിത കെജ്‌രിവാളാണ് സ്വീകരിച്ചത്. ഇതിന് പുറമെ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും അവിടെ സന്നിഹിതരായിരുന്നു. ആം ആദ്മി പാർട്ടിയുടെ നിരവധി പ്രമുഖ നേതാക്കൾ കെജ്‌രിവാളിൻ്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കെജ്രിവാളിനെ കാണാൻ ഡൽഹിയിൽ എത്തിയിരുന്നു.