5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Atishi Marlena: കെജ്‌രിവാൾ ഇരുന്നിരുന്ന കസേരയിൽ ഇരിക്കാതെ അതിഷി; പരിഹസിച്ച് ബി.ജെ.പി

Delhi Chief Minister Atishi : സുഷമാ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ദില്ലി ഭരിക്കാൻ വനിതാ മുഖ്യമന്ത്രിയാണ് ഇവർ.

Atishi Marlena: കെജ്‌രിവാൾ ഇരുന്നിരുന്ന കസേരയിൽ ഇരിക്കാതെ അതിഷി; പരിഹസിച്ച് ബി.ജെ.പി
അതിഷി മർലേന (IMAGE - PTI/ Getty images)
aswathy-balachandran
Aswathy Balachandran | Published: 23 Sep 2024 15:56 PM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷവും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇരുന്നിരുന്ന കസേരയിൽ ഇരിക്കാൻ കൂട്ടാക്കാതെ അതിഷി. മുഖ്യമന്ത്രിയായിരിക്കെ കെജ്‌രിവാൾ ഇരുന്നിരുന്ന കസേരയ്ക്കു സമീപം മറ്റൊരു കസേരയിലാണ് അവർ ഇരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

സെപ്റ്റംബർ 21-നാണ് അതിഷി സത്യപ്രതിജ്ഞ ചെയ്തത്. തിങ്കളാഴ്ച ചുമതലയേറ്റ ശേഷമാണ് ഇവർ കെജരിവാളിന്റെ കസേര ഉപയോ​ഗിക്കാതെ മറ്റൊന്ന് അതിനരുകിൽ ഇട്ട് ഇരുന്നത്. മുഖ്യമന്ത്രിപദം രാജിവെച്ചതിലൂടെ കെജ്‌രിവാൾ രാഷ്ട്രീയത്തിലെ അന്തസ്സിന് മാതൃക സൃഷ്ടിച്ചുവെന്നും അതിനാലാണ് താൻ അദ്ദേഹത്തിന്റെ കസേരയിൽ ഇരിക്കാത്തതെന്നും അവർ വ്യക്തമാക്കി.

എന്നാൽ ഇതിനെ പരിഹസിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ബി ജെ പി. കസേരയിൽ ഇരിക്കാത്തത് അതിഷിയുടെ നടപടി നാടകമാണെന്നാണ് ബി.ജെ.പി പരിഹസിച്ചത്. രാമായണത്തിൽ, ഭഗവാൻ രാമന്റെ പാദുകം സിംഹാസനത്തിൽവെച്ച് അനുജനായ ഭരതൻ ഭരണം നടത്തിയതുപോലെ താൻ നാലുമാസം ഡൽഹിയുടെ മുഖ്യമന്ത്രിയായി പ്രവർത്തിക്കുമെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഒരു അവസരവും ബി.ജെ.പി. പാഴാക്കിയിരുന്നില്ലെന്നും, മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അതിഷി പ്രതികരിച്ചു.

ALSO READ – കുട്ടികളുടെ അശ്ലീലവീഡിയോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ പരിധിയി

എന്നാൽ ഈ വിഷയത്തിൽ ഡൽഹിയിലെ ഈ നാടകം അവസാനിപ്പിക്കണമെന്നാണ് ബി.ജെ.പിയുടെ ഐ.ടി. സെൽ അധ്യക്ഷൻ അമിത് മാളവ്യ പ്രതികരിച്ചത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു മാളവ്യയുടെ പ്രതികരണം. അതിഷി അവരുടെ മുഖ്യമന്ത്രിക്കസേരയ്ക്കു സമീപം ഒരു ആളില്ലാക്കസേര ഇട്ടാണ് ഇന്ന് അധികാരമേറ്റതെന്നും ഡൽഹി സർക്കാരിലെ മൻമോഹൻ സിങ്ങാണ് അതിഷിയെന്നും യഥാർഥ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണെന്നും, മാളവ്യ പരിഹസിച്ചു.

ആരാണ് അതിഷി മർലേന

ഡൽഹിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാണ് ആം ആദ്മി പാർട്ടി നേതാവ് അതിഷി. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിത്തിനും ശേഷം ദില്ലി ഭരിക്കാൻ വനിതാ മുഖ്യമന്ത്രിയാണ് ഇവർ. ഡൽഹി സർവകലാശാല അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളായി 1981 ൽ ജനിച്ച അതിഷിയുടെ പേരിലെ മർലേന മാർക്സിന്റേയും ലെനിന്റേയും സംയുക്തരൂപമാണ്.

2001 ൽ ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. ഓക്സ്ഫോഡ് സർവകലാശാലയിലാണ് ആതിഷി ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്.

2003 ൽ സ്കോളർഷിപ്പോടെയായിരുന്നു പഠനം. 2005 ലും ഓക്സ്ഫോഡിൽ തന്നെ ഗവേഷകയായും ആതിഷി പ്രവർത്തിച്ചു. വ്യത്യസ്‍ത എൻജിഒകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.