Cyclone Fengal: ഫെംഗല്‍ ചുഴലിക്കാറ്റ്; ട്രെയിനുകളുടെ സമയമക്രമത്തിലും പുറപ്പെടുന്ന സ്റ്റേഷനുകളിലും മാറ്റം
Train Services Delayed Due To Cyclone Fengal: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. എല്ലാ ജില്ലയിലും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജാഗ്രത നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.
ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ചെന്നൈയില്‍ നിന്നും കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുള്ളത്. കൂടാതെ വ്യാസര്‍പടി റെയില്‍വേ പാലത്തിനടുത്തുള്ള കൂവം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ചില ട്രെയിനുകളുടെ പുറപ്പെടല്‍ സ്റ്റേഷനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
പുറപ്പെടല്‍ സ്റ്റേഷനുകള്‍ മാറ്റിയ ട്രെയിനുകള്‍
- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു എക്‌സ്പ്രസ് രാത്രി 9.15ന് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പുറപ്പെടുന്നത്.
- ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ചേരന്‍ എക്‌സ്പ്രസ് ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 10.30ന് പുറപ്പെടുന്നതാണ്.
- ചെന്നൈ സെന്‍ട്രല്‍-ബെംഗളൂരു എക്‌സ്പ്രസ് ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി 11.30നാണ് പുറപ്പെടുന്നത്.
- ചെന്നൈ സെന്‍ട്രല്‍- ഈറോഡ് ഏര്‍ക്കാട് എക്‌സ്പ്രസ് ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി 12.30ന് പുറപ്പെടുന്നതാണ്.
- കോയമ്പത്തൂര്‍-ചെന്നൈ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ആവഡി റെയില്‍വേ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര ആവഡി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ നടത്തുന്നതാണ്.
അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. എല്ലാ ജില്ലയിലും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജാഗ്രത നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അലര്‍ട്ടുകള്‍ ഇപ്രകാരം
ഓറഞ്ച് അലര്‍ട്ട്
- 02-12-2024: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- 03-12-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ
വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
Also Read: Cyclone Fengal: കരതൊട്ട് ഫെയ്ഞ്ചല്‍, തമിഴ്‌നാട് അതീവ ജാഗ്രതയില്‍; കേരളത്തിലും മഴ ശക്തമായേക്കും
യെല്ലോ അലര്‍ട്ട്
- 01-12-2024: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം
- 02-12-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസറകോട്
- 03-12-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
- 04-12-2024: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഡിസംബര്‍ 2 മുതല്‍ 3 വരെ കേരള- കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 2 മുതല്‍ 4 വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.