5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CRPF : സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവയ്പ്; സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി

CRPF Manipur: സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മണിപ്പൂർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഹവിൽദാർ സഞ്ജയ് കുമാര്‍ എന്നയാളാണ് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്‌

CRPF : സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവയ്പ്; സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി
സിആര്‍പിഎഫ് ജവാന്മാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ദൃശ്യം Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 14 Feb 2025 08:30 AM

ഇംഫാല്‍: മണിപ്പൂരില്‍ സിആര്‍പിഎഫ് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ജീവനൊടുക്കി. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലംസാങ്ങിലുള്ള സിആർപിഎഫ് ക്യാമ്പിൽ രാത്രി 8 മണിയോടെയാണ് സംഭവം. സെൻട്രൽ പാരാമിലിറ്ററി ഫോഴ്‌സിന്റെ എഫ്-120 കമ്പനിയിൽ പെട്ടയാളാണ് ജവാൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാത്രി 8 മണിയോടെ, ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലംസാങ്ങിലെ ഒരു സിആർപിഎഫ് ക്യാമ്പിനുള്ളിലാണ് സംഭവം നടന്നതെന്നും, രണ്ട് പേര്‍ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടെന്നും, എട്ട് പേര്‍ക്ക് പരിക്കേറ്റെന്നും മണിപ്പൂര്‍ പൊലീസ് അറിയിച്ചു.

ജവാൻ പിന്നീട് തന്റെ സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മണിപ്പൂർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഹവിൽദാർ സഞ്ജയ് കുമാര്‍ എന്നയാളാണ് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം

അതേസമയം, ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിന് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ആരാകണമെന്നതില്‍ സംസ്ഥാന ബിജെപിയില്‍ സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ ഭരണഘടന പ്രതിസന്ധി ഒഴിവാക്കാനാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 1951ന് ശേഷം ഇത് പതിനൊന്നാം തവണയാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം വരുന്നത്.

Read Also :  ‘ഭരണഘടനാ പ്രതിസന്ധി’യില്‍ ഉടലെടുക്കുന്ന രാഷ്ട്രപതി ഭരണം; സാഹചര്യങ്ങള്‍ ഏതെല്ലാം? സര്‍ക്കാരുകളെ എങ്ങനെ ബാധിക്കും?

കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചത്. ഡൽഹിയിൽ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഞായറാഴ്ച അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു.

ബിജെപിയുടെ വടക്കുകിഴക്കൻ ചുമതലയുള്ള സംബിത് പത്ര, പാർട്ടിയിലെ എംഎൽഎമാരുമായി ഇംഫാലിൽ ചർച്ചകൾ നടത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തില്‍ സമവായമുണ്ടായില്ല. മണിപ്പൂരിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് 2001 ജൂൺ 2നാണ്. 277 ദിവസം നീണ്ടുനിന്ന രാഷ്ട്രപതി ഭരണം അവസാനിച്ചത് 2002 മാര്‍ച്ച് ആറിനാണ്.