Viral News: ഇറച്ചി സൗജന്യമായി നൽകിയില്ല; കടയ്ക്ക് മുന്നിൽ മൃതദേഹം കൊണ്ടിട്ട് ശ്മശാന ജീവനക്കാരൻ
Crematorium Worker Left a Corpse in Front of a Butcher Shop: മണിയരശൻ എന്നയാൾ നടത്തികൊണ്ട് വരുന്ന 'സംഗീത മട്ടൻ സ്റ്റാളി'ൽ ആയിരുന്നു സംഭവം നടന്നത്. പ്രതിയായ കുമാർ നാല് വർഷങ്ങൾക്ക് മുൻപ് ഇതേ കടയിൽ ജോലി ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം
ചെന്നൈ: ഇറച്ചി സൗജന്യമായി നൽകാത്തതിന്റെ ദേഷ്യത്തിൽ ഇറച്ചിക്കടയ്ക്ക് മുന്നിൽ മനുഷ്യ മൃതദേഹം കൊണ്ടിട്ട് ശ്മാശാന ജീവനക്കാരൻ. ഞായറാഴ്ച തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം നടന്നത്. ഇറച്ചിക്കടയ്ക്ക് സമീപമുള്ള ശ്മശാനത്തിൽ ജോലി ചെയ്യുന്ന കുമാർ എന്നയാളാണ് അഴുകിയ മൃതദേഹം ഇറച്ചിക്കടിക്ക് മുന്നിൽ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്.
മണിയരശൻ എന്നയാൾ നടത്തികൊണ്ട് വരുന്ന ‘സംഗീത മട്ടൻ സ്റ്റാളി’ൽ ആയിരുന്നു സംഭവം നടന്നത്. പ്രതിയായ കുമാർ നാല് വർഷങ്ങൾക്ക് മുൻപ് ഇതേ കടയിൽ ജോലി ചെയ്തിരുന്നു. ഞായറാഴ്ച മദ്യപിച്ച് കടയിൽ എത്തിയ ഇയാൾ തനിക്ക് മട്ടൻ സൗജന്യമായി നൽകണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ, മട്ടണ് നല്ല വിലയുണ്ടെന്നും സൗജന്യമായി നൽകാൻ കഴിയില്ലെന്നും മണിയരശൻ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി.
ഇതിന് പിന്നാലെ അവിടെ നിന്നും മടങ്ങി പോയ കുമാർ ശ്മശാനത്തിൽ നിന്ന് ഒരു അഴുകിയ മുർതദേഹം തുണിയിൽ പൊതിഞ്ഞ് കൊണ്ട് വന്ന ഇറച്ചിക്കടയ്ക്ക് മുന്നിൽ ഉപേക്ഷിച്ച ശേഷം അവിടുന്ന് കടന്നുകളഞ്ഞു. വിവരം അറിഞ്ഞതോടെ പോലീസും ശ്മശാന ജീവനക്കാരും സംഭവ സ്ഥലത്തെത്തി. തുടർന്ന് മോർച്ചറി വാനിൽ കയറ്റി മൃതദേഹം ശ്‌മശാനത്തിൽ എത്തിച്ചു. സംഭവത്തിൽ പ്രതി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ALSO READ: സഹോദരിയുടെ വിവാഹചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 23കാരി ഹൃദയാഘാതം മൂലം മരിച്ചു
സഹോദരിയുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു
മധ്യപ്രദേശിലെ വിധിഷ ജില്ലയിൽ സഹോദരിയുടെ വിവാഹചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 23കാരി ഹൃദയാഘാതം മൂലം മരിച്ചു. ഇന്‍ഡോര്‍ സ്വദേശിയായ പരിണിത ജയ്ന്‍ ആണ് മരിച്ചത്. സഹോദരിയുടെ ഹൽദി ചടങ്ങ് നടക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞു വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. യുവതി കുഴഞ്ഞു വീണതും ചടങ്ങിനെത്തിയിരുന്ന ഡോക്ടര്‍മാര്‍ ഉടൻ തന്നെ സിപിആര്‍ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം പരിണിതയുടെ അനിയനായ 12 കാരനും നേരത്തെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.