Bengal CPM : ‘നിങ്ങൾ ഗ്രാമങ്ങളിലേക്ക് പോകൂ’; ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തകരോട് നിർദേശിച്ച് പ്രകാശ് കാരാട്ട്
ദാരിദ്രവും ബുദ്ധിമുട്ടും അനുഭവിക്കുന്നർക്കൊപ്പമാണ് പാർട്ടിയും പ്രവർത്തകരും നിൽക്കണ്ടത്. അതിന് ഉദ്ദാഹരണമാണ് ആർജി കർ പ്രശ്നത്തിൽ പാർട്ടിയെടുത്ത നിലപാടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

കൊൽക്കത്ത : ബാംഗാൾ രാഷ്ട്രീയത്തിൻ്റെ ചിത്രത്തിൽ സിപിഎം എന്ന പാർട്ടി ഇപ്പോൾ പൂർണമായും ഇല്ലാതായിരിക്കുകയാണ്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് ചരിത്രം ഏറെയും നിലകൊള്ളുന്ന ബംഗാളിൽ സിപിഎമ്മിന് തിരികെ സാധിക്കുക ഗ്രാമങ്ങളിൽ ചെന്ന് പ്രവർത്തിക്കുന്നതിലൂടെ മാത്രമാണ് മുതിർന്ന് കമ്യൂണിസ്റ്റ് നേതാവും പോളിറ്റ് ബ്യൂറോ കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട്. ബംഗാളിലെ ഡങ്കുനിയിൽ നടന്ന സിപിഎമ്മിൻ്റെ സംസ്ഥാന കൺവെൻഷനിലാണ് പ്രകാശ് കാരാട്ട് ഇക്കാര്യം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടത്.
‘നിങ്ങൾ ഗ്രാമങ്ങളിലേക്ക് പോയി പ്രവർത്തിക്കൂ, ദരിദ്രരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കൂ’ എന്നാണ് പാർട്ടി കൺവെഷനിൽ പ്രവർത്തകർക്ക് പ്രകാശ് കാരാട്ട് നിർദേശം നൽകിയത്. ഗ്രാമങ്ങളിലേക്ക് പോകാതെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയില്ലയെന്ന് സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കാരാട്ട് പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനാധിപത്യ പ്രസ്ഥാനം ശക്തമായി പ്രവർത്തിച്ചില്ലെങ്കിൽ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനം ശക്തമാകില്ല. സാധാരണക്കാരുമായി ഇടപഴകി അവർക്ക് വേണ്ട പ്രവർത്തനം നടത്തുക സിപഎം നേതാവ് പറഞ്ഞു.
ALSO READ : Delhi Opposition Leader: പ്രതിപക്ഷത്തെ നയിക്കാൻ അതിഷി മർലേന; ഡൽഹിക്ക് ആദ്യ വനിത പ്രതിപക്ഷ നേതാവും
അതേസമയം മെഡിക്കൽ വിദ്യാർഥിനി ക്രൂരമായ പീഡനത്തിന് ഇരയായതിന് ശേഷം കൊല്ലപ്പെട്ട് സംഭവത്തിൽ പാർട്ടി പ്രവർത്തകർ എടുത്ത നിലപാടിനെയും നടത്തി പ്രക്ഷോഭത്തെയം കാരാട്ട് പ്രശംസിക്കുകയും ചെയ്തു. അടിസ്ഥാന മേഖലയിൽ നിന്നും പാർട്ടിയെ ശക്തിപ്പെടുത്താതെ മറ്റൊരു വഴിയും സിപിഎമ്മിന് ബംഗാളിൽ ഇല്ലയെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം കൺവെൻഷനിൽ പറഞ്ഞു.
ബാംഗാളിൽ 2026 നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ടിയുള്ള പ്രവർത്തനം സിപിഎമ്മിനുള്ളിൽ ആരംഭിച്ചു കഴിഞ്ഞു. 35 വർഷത്തെ തുടർ ഭരണത്തിന് ശേഷം 2011ലാണ് സിപിഎമ്മിന് ബംഗാളിൽ ഭരണം നഷ്ടമാകുന്നത്. 2011 പ്രതിപക്ഷത്തായിരുന്ന പാർട്ടി പത്ത് വർഷം കഴിഞ്ഞപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൻ്റെ ചിത്രത്തിൽ നിന്നും ഇല്ലാതെയായി. ഇപ്പോൾ ബിജെപിയാണ് ബംഗാളിൽ പ്രതിപക്ഷത്തുള്ളത്.