Madurai CPM Party Congress: വീണ്ടും ചുവപ്പണിഞ്ഞ് മധുര; പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ രണ്ടിന് ആരംഭം
CPM Party Congress in Madurai From April 2: 1972 ജൂണ്‍ 27 മുതല്‍ ജൂലൈ രണ്ട് വരെയായിരുന്നു അവസാനമായി മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അന്ന് കോണ്‍ഗ്രസിന് വേദിയായ തമുക്കം മൈതാനം തന്നെയാണ് ഇത്തവണത്തേയും സമ്മേളന വേദി.

മധുര: വീണ്ടും ചുവപ്പണിയാന്‍ ഒരുങ്ങി മധുര. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അരനൂറ്റാണ്ടിന് ശേഷം മധുരയിലേക്ക് എത്തുകയാണ്. ഏപ്രില്‍ രണ്ട് മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കും. ഏപ്രില്‍ ആറ് വരെയാണ് സമ്മേളനം നടക്കുന്നത്. 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ആണ് നടക്കാനിരിക്കുന്നത്.
1972 ജൂണ്‍ 27 മുതല്‍ ജൂലൈ രണ്ട് വരെയായിരുന്നു അവസാനമായി മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അന്ന് കോണ്‍ഗ്രസിന് വേദിയായ തമുക്കം മൈതാനം തന്നെയാണ് ഇത്തവണത്തേയും സമ്മേളന വേദി.
കേരളത്തില്‍ നിന്ന് 175 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ആകെ 819 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കും അന്തിമരൂപം നല്‍കും.




പതിവ് സംഘടനാരീതിക്ക് പുറമെ സാംസ്‌കാരിക-സിനിമ മേഖലയിലെ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കുന്ന സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി ഇത്തവണ നടക്കും.
ഏപ്രില്‍ രണ്ടിന് തുടങ്ങുന്ന സമ്മേളനത്തിന് മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. പോളിറ്റ് ബ്യൂറോ കോ ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.