CPM Party Congress: ഇനി എംഎ ബേബി നയിക്കും; 18 അംഗ പിബി പാനലിന് അംഗീകാരം, എട്ടുപേര്‍ പുതുമുഖങ്ങള്‍
CPM Party Congress Updates: ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലാളിയുമായ വിജു കൃഷ്ണന്‍, ആര്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ എട്ട് പേരാണ് പുതുതായി പിബിയിലെത്തിയത്. ആന്ധ്രയില്‍ നിന്നും നേതാവാണ് അരുണ്‍ കുമാര്‍.

മധുര: സിപിഎമ്മിനെ നയിക്കാന്‍ ഇനി എംഎ ബേബി. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തെരഞ്ഞെടുത്തു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എംഎ ബേബി. 85 അംഗ കേന്ദ്ര കമ്മിറ്റിക്കും സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി.
പുതിയ കേന്ദ്ര കമ്മിറ്റി 18 അംഗ പൊളിറ്റ് ബ്യുറോയെയും തെരഞ്ഞെടുത്തു. 75 വയസ് പിന്നിട്ട നേതാക്കളെ ഒഴിവാക്കിയാണ് പൊളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവുള്ളത്. പ്രായപരിധി മാനദണ്ഡം അനുസരിച്ച് മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പിബി കോര്‍ഡിനേറ്ററുമായി പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണന്‍ എന്നിവരെ പിബിയില്‍ നിന്നും ഒഴിവാക്കി.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലാളിയുമായ വിജു കൃഷ്ണന്‍, ആര്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ എട്ട് പേരാണ് പുതുതായി പിബിയിലെത്തിയത്. ആന്ധ്രയില്‍ നിന്നും നേതാവാണ് അരുണ്‍ കുമാര്‍.




സുഭാഷിണി അലിക്കും ബൃന്ദ കാരാട്ടിനും പകരമായി യു വാസുകിയും മറിയം ധാവ്‌ളെയും പിബിയിലേക്ക് എത്തി. തമിഴ്‌നാട്ടില്‍ നിന്നും കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമാണ് യു വാസുകി. മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമാണ് മറിയം.
Also Read: M A Baby: എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി
പിബി അംഗങ്ങള്‍
എം.എ ബേബി
മുഹമ്മദ് സലിം
പിണറായി വിജയന്‍
ബി.വി രാഘവലു
തപന്‍ സെന്‍
നീലോത്പല്‍ ബസു
രാമചന്ദ്ര ഡോം
എ. വിജയരാഘവന്‍
അശോക് ധാവ്ളെ
എം.വി ഗോവിന്ദന്‍
യു. വാസുകി
വിജു കൃഷ്ണന്‍
ആര്‍. അരുണ്‍കുമാര്‍
മറിയം ധാവ്ളെ
ജിതേന്‍ ചൗധരി
ശ്രീദീപ് ഭട്ടാചാര്യ
അമ്രാ റാം
കെ. ബാലകൃഷ്ണന്‍