5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CPM Party Congress: മധുരയില്‍ ചെങ്കൊടി പാറും; സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

CPM Party Congress Form Today: 1972 ജൂണ്‍ 27 മുതല്‍ ജൂലൈ രണ്ട് വരെയായിരുന്നു അവസാനമായി മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അന്ന് കോണ്‍ഗ്രസിന് വേദിയായ തമുക്കം മൈതാനം തന്നെയാണ് ഇത്തവണത്തേയും സമ്മേളന വേദി.

CPM Party Congress: മധുരയില്‍ ചെങ്കൊടി പാറും; സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം
സിപിഎം Image Credit source: Social Media
shiji-mk
Shiji M K | Published: 02 Apr 2025 07:40 AM

ചെന്നൈ: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം. മധുരയിലാണ് സമ്മേളനം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള 175 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആകെ 819 പേരാണ് സമ്മേളനത്തിന്റെ ഭാഗമാകുക. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. പൊളിറ്റ്ബ്യൂറോ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

അഞ്ച് ദിവസമാണ് സമ്മേളനം നടക്കുക. ഏപ്രില്‍ ആറിന് സമാപിക്കും. പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. മുതിര്‍ന്ന പിബി അംഗം ബിവി രാഘവലു സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സിപിഐ, സിപിഎംഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കും അന്തിമരൂപം നല്‍കും.

Also Read: Madurai CPM Party Congress: വീണ്ടും ചുവപ്പണിഞ്ഞ് മധുര; പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ രണ്ടിന് ആരംഭം

1972 ജൂണ്‍ 27 മുതല്‍ ജൂലൈ രണ്ട് വരെയായിരുന്നു അവസാനമായി മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അന്ന് കോണ്‍ഗ്രസിന് വേദിയായ തമുക്കം മൈതാനം തന്നെയാണ് ഇത്തവണത്തേയും സമ്മേളന വേദി.