5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CPM Party Congress: പുതിയ ദിശാബോധം സമ്മാനിച്ചെന്ന് പിണറായി, പാര്‍ട്ടിയെ ധീരമായി നയിക്കാന്‍ എം.എ. ബേബിക്ക് സാധിക്കുമെന്ന് ഗോവിന്ദന്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം

CPM Party Congress Madurai : ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണന്‍ എന്നിവരെ . പ്രായപരിധി മാനദണ്ഡപ്രകാരം പിബിയില്‍ നിന്നും ഒഴിവാക്കി

CPM Party Congress: പുതിയ ദിശാബോധം സമ്മാനിച്ചെന്ന് പിണറായി, പാര്‍ട്ടിയെ ധീരമായി നയിക്കാന്‍ എം.എ. ബേബിക്ക് സാധിക്കുമെന്ന് ഗോവിന്ദന്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 07 Apr 2025 06:42 AM

ധുരയില്‍ നടന്ന സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. എം.എ. ബേബിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പുതിയ കേന്ദ്ര കമ്മിറ്റി 18 അംഗ പൊളിറ്റ്ബ്യൂറോയേയും തിരഞ്ഞെടുത്തു. രാജ്യം നിലവിൽ നേരിടുന്ന പ്രതിസന്ധികളെ ആഴത്തിൽ വിലയിരുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ ദിശാബോധം സമ്മാനിക്കാനും പാര്‍ട്ടി കോൺഗ്രസിനു കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. സമത്വത്തിനും സാമൂഹ്യനീതിക്കുമായി . എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തു നിർത്തി സിപിഎം നടത്തുന്ന പോരാട്ടങ്ങൾക്ക് പാര്‍ട്ടി കോണ്‍ഗ്രസ് ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണമറ്റ സമര പോരാട്ടങ്ങളുടെ അനുഭവസമ്പത്ത് പുതിയ ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് കരുത്താകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ബേബിയുടെ സമരജീവിതം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ആരംഭിച്ചതാണ്. അടിയന്തരാവസ്ഥയില്‍ അദ്ദേഹം ജയില്‍വാസവും ക്രൂരമായ പൊലീസ് മര്‍ദ്ദനവും അനുഭവിച്ചുവെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

സംഘപരിവാർ നടപ്പാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനും നവഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ മതനിരപേക്ഷ ശക്തിയെ ശക്തമാക്കാനും, സിപിഎമ്മിനെ ധീരമായി നയിക്കാനും ബേബിക്ക് സാധിക്കുമെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

Read Also : MA Baby: വിവാദങ്ങളോട് മുഖം തിരിച്ച പാര്‍ട്ടിയിലെ ബുദ്ധിജീവി; കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ തുടങ്ങിയ രാഷ്ട്രീയ പ്രയാണം; എംഎ ബേബിയുടെ ജീവിതയാത്രയിലൂടെ

ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണന്‍ എന്നിവരെ . പ്രായപരിധി മാനദണ്ഡപ്രകാരം പിബിയില്‍ നിന്നും ഒഴിവാക്കി.

എം.എ. ബേബി, പിണറായി വിജയന്‍, ബി.വി. രാഘവുലു തപന്‍ സെന്‍, നിലോല്‍പല്‍ ബസു, എ. വിജയരാഘവന്‍, മുഹമ്മദ് സലിം, അശോക് ധാവ്‌ളെ, രാമചന്ദ്ര ഡോം, എം.വി. ഗോവിന്ദന്‍, സുധീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി, കെ. ബാലകൃഷ്ണന്‍, യു. വാസുകി, അമ്രാ റാം, വിജു കൃഷ്ണന്‍, മറിയം ധാവ്‌ളെ, അരുണ്‍ കുമാര്‍ എന്നിവരാണ് പിബി അംഗങ്ങള്‍.