5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Covid In India: രാജ്യത്തെ കോവിഡ് വർധനവ്; പരിശോധനകൾ ഫലപ്രദമാക്കണമെന്ന് കേന്ദ്രം, വ്യാപനത്തിന് പിന്നിൽ രണ്ട് വകഭേദങ്ങൾ

Covid Cases In India: JN.1 ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് KP.1, KP.2 എന്നീ വകഭേദങ്ങൾ. ഓ​ഗസ്റ്റ് അഞ്ചുവരെ 824 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 417 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 157 എണ്ണം വെസ്റ്റ്ബെം​ഗാളിൽ നിന്നും 64 എണ്ണം ഉത്തരാഖണ്ഡിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Covid In India: രാജ്യത്തെ കോവിഡ് വർധനവ്; പരിശോധനകൾ ഫലപ്രദമാക്കണമെന്ന് കേന്ദ്രം, വ്യാപനത്തിന് പിന്നിൽ രണ്ട് വകഭേദങ്ങൾ
Covid Cases In India. (Image Credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 11 Aug 2024 12:24 PM

ലോകത്തെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലെ കോവിഡ് (Covid In India) കേസുകൾ വർധിക്കുന്നതായാണ് പുതിയ വിവരം. ഇതിന് പിന്നിൽ രണ്ട് വകഭേദങ്ങളാണെന്നാണ് അധകൃതർ വ്യക്തമാക്കുന്നത്. KP.1, KP.2 എന്നീ വകഭേദങ്ങളാണ് നിലവിൽ ഇന്ത്യയിൽ കോവിഡ് കേസുകളുടെ വർദ്ധനവിന് പിന്നിലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നഡ്ഡയും വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് കേസുകൾക്ക് പിന്നിൽ രണ്ട് വകഭേ​ദങ്ങളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും അറിയിച്ചിട്ടുണ്ടെന്നാണ് ആരോ​ഗ്യമന്ത്രി വ്യക്തമാക്കുന്നത്. ഓ​ഗസ്റ്റ് അഞ്ചുവരെ 824 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 417 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 157 എണ്ണം വെസ്റ്റ്ബെം​ഗാളിൽ നിന്നും 64 എണ്ണം ഉത്തരാഖണ്ഡിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. JN.1 ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് KP.1, KP.2 എന്നീ വകഭേദങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: വീണ്ടും ആശങ്കയുണർത്തി കോവിഡ്; അപകടകാരികളായ വകഭേദങ്ങൾ വന്നേക്കാമെന്ന് ലോകാരോ​ഗ്യസംഘടന

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പൊതുവേ ഇവയ്ക്ക് കണ്ടുവരുന്ന ലക്ഷണങ്ങൾ. അതേസമയം നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയോ, ​ഗുരുതരമാകുന്നവരുടെ എണ്ണം കൂടുകയോ ചെയ്തിട്ടില്ല. പുതിയ വകഭേദത്തെ നിരീക്ഷിച്ച് സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി ജ പ നഡ്ഡ പറഞ്ഞു. പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പരിശോധനകൾ ഫലപ്രദമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന് ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസഫിക് എന്നിവിടങ്ങളിലാണ് രോ​ഗവ്യാപനം നിലവിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. വൈകാതെ കോവിഡ‍ിന്റെ കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നും എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് ലോകാരോ​ഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവ് പറയുന്നത്.

എന്താണ് കൊറോണ വൈറസ്?

മനുഷ്യരും പക്ഷികളിലും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം ആർഎൻഎ വൈറസുകളെയാണ് കൊറോണ വൈറസ് എന്ന് പറയുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ രൂപത്തിൽ നിന്നുതന്നെയാണ്. അവയുടെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന രീതിയിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകളാണ് അതിന് കാരണം. പ്രധാനമായും പക്ഷിമൃഗാദികളിലാണ് ഇവ രോഗങ്ങളുണ്ടാക്കുന്നത്. എന്നാൽ ഇവയുമായി സഹവസിക്കുകയും അടുത്ത ഇടപഴകുകയും ചെയ്യുന്ന മനുഷ്യരിലും കൊറോണ വൈറസ് രോഗകാരിയാകാറുണ്ട്.

എങ്ങനെ പ്രതിരോധിക്കാം

  • മറ്റുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള വൈറസുകളുടെ വരവ് തടയാൻ മാസ്ക് ഉപയോ​ഗിക്കുക.
  • രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  • രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകൾ കഴിക്കുക.
  • വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് മൂക്ക് കണ്ണ് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക
  • കൈകൾ നന്നായി കഴുകി വൃത്തിയാക്കുക. ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഇതിന് ഉപയോഗിക്കാം.
  • പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക

Latest News