Covaxin focus on safety; കോവാക്‌സിൻ നിര്‍മ്മിച്ചപ്പോൾ സുരക്ഷയ്ക്ക് ഊന്നൽ നൽകിയിരുന്നു : വിശദീകരണവുമായി ഭാരത് ബയോടെക്
രക്തം കട്ടപിടിക്കല്‍, ത്രോംബോസൈറ്റോപീനിയ, ടിടിഎസ്, വിഐടിടി, പെരികാര്‍ഡിറ്റിസ്, മയോകാര്‍ഡിറ്റിസ് മുതലായ വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകില്ലെന്നും ഭാരത് ബയോടെക് പറഞ്ഞു.
ന്യൂഡല്‍ഹി: അപൂര്‍വ സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്ന് ആസ്ട്രസെനെക്ക സമ്മതിച്ചതിനു പിന്നാലെ, തങ്ങളുടെ കോവിഡ് -19 വാക്‌സിന്‍ കോവാക്‌സിന്‍ സുരക്ഷിതവും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണെന്ന് ഭാരത് ബയോടെക് വ്യാഴാഴ്ച വ്യക്തമാക്കി.
സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിയും സുരക്ഷയില്‍ ഊന്നല്‍ കൊടുത്തുമാണ് കോവാക്‌സിന്‍ നിര്‍മ്മിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വാക്‌സിന്‍ നിര്‍മ്മാണ സമയത്ത് അതിന്റെ ലൈസന്‍സ് പ്രക്രിയയുടെ ഭാഗമായി 27,000-ലധികം വിഷയങ്ങളാണ് വിലയിരുത്തിയത് എന്നും ഭാരത് ബയോടെക് പറഞ്ഞു. ക്ലിനിക്കല്‍ ട്രയല്‍ എന്ന നിലയില്‍ നിയന്ത്രിത ഉപയോഗത്തിന് ഇതിന് ലൈസന്‍സ് നല്‍കിയത് എന്നും നൂറുകണക്കിന് വിഷയങ്ങള്‍ക്കായി വിശദമായ സുരക്ഷാ റിപ്പോര്‍ട്ടിംഗ് നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കോവാക്‌സിന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തി സുരക്ഷ ഉറപ്പു വരുത്തിയതാണ്. ഇതിന്റെ പ്രവര്‍ത്തന കാലത്തെല്ലാം സുരക്ഷ നല്‍കുന്നുണ്ടെന്ന് ഉറപ്പിച്ചതാണ് എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
രക്തം കട്ടപിടിക്കല്‍, ത്രോംബോസൈറ്റോപീനിയ, ടിടിഎസ്, വിഐടിടി, പെരികാര്‍ഡിറ്റിസ്, മയോകാര്‍ഡിറ്റിസ് മുതലായ വാക്‌സിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകില്ലെന്നും ഭാരത് ബയോടെക് പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിൽ പ്രധാനമായും നൽകിയ വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. യു.കെ.യിലെ ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിക്ക് മറുപടിയായി കോവിഷീൽഡ് വാക്സിൻ അപൂർവം സമയങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകും എന്ന് അറിയിച്ചിരുന്നു.
വാക്സിൻ നിർമ്മാതാക്കളായ ആസ്ട്രസെനെക്ക കമ്പനിയാണ് ഈ വിവരം കോടയിൽ അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് ആ വാക്സിൻ ( കോവിഷീൽഡ്) കാരണമായേക്കാം എന്നും കമ്പനി മറുപടിയിൽ പറയുന്നു.