5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഫോട്ടോഷൂട്ട് കളറാക്കാൻ നോക്കിയതാ! നവവധുവിനെ എടുത്തുയര്‍ത്തുന്നതിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ചു; യുവതിക്ക് പരിക്ക്

Couple’s Photoshoot in Bengaluru Goes Wrong; അപകടത്തിൽ പിൻഭാ​ഗത്ത് സാരമായി പൊള്ളലേൽക്കുകയും മുടിയുടെ അറ്റം കരിഞ്ഞുപോവുകയും ചെയ്തു. സാരമായി പരിക്കേറ്റ യുവതിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫോട്ടോഷൂട്ട് കളറാക്കാൻ നോക്കിയതാ! നവവധുവിനെ എടുത്തുയര്‍ത്തുന്നതിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ചു; യുവതിക്ക് പരിക്ക്
ദമ്പതിമാർ പങ്കുവെച്ച വീഡിയോയിൽനിന്ന്‌Image Credit source: instagram
sarika-kp
Sarika KP | Published: 20 Mar 2025 19:40 PM

ഇന്ന് മിക്കവരും പല വിശേഷങ്ങൾക്കും ഫോട്ടോഷൂട്ട് നടത്തുന്നത് പതിവ് രീതിയാണ്. സേവ് ദ് ഡേറ്റ്, ബ്രൈഡ് ടു ബി , മറ്റേണിറ്റി എന്നിങ്ങനെ എല്ലാത്തിനും ഫോട്ടോഷൂട്ട് നടത്തുന്നത് ഇന്ന് പതിവ് കാഴ്ചയായി മാറി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ഇത്. എന്നാൽ ഫോട്ടോഷൂട്ട് അവസാനിച്ചത് ഒരു ദുരന്തത്തിലായിരുന്നു.

വീഡിയോയിൽ വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരിക്കേൽക്കുന്നതാണ് കാണാനാവുന്നത്. ഫോട്ടോഷൂട്ടിന്റെ പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കേണ്ട കളര്‍ബോംബ്, നവദമ്പതികളുടെ അടുത്തേക്ക് വന്ന് പൊട്ടുകയായിരുന്നു. വരന്‍ വധുവിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കളര്‍ ബോംബ് പൊട്ടിത്തെറിച്ചത്. യുവതിയുടെ പിന്‍ഭാഗത്തേക്കാണ് കളർ ബോംബ് വന്ന് പൊട്ടിയത്. സംഭവത്തിൽ യുവതിക്ക് സാരമായി പരിക്കേറ്റു.

Also Read:കരഞ്ഞുകൊണ്ടായിരുന്നു എന്റെ ഹോളി ആഘോഷം അവസാനിച്ചത്; ഇന്ത്യയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായതായി വിദേശ വനിത

കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് ബെംഗളൂരുവില്‍വെച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. അപകടത്തിൽ പിൻഭാ​ഗത്ത് സാരമായി പൊള്ളലേൽക്കുകയും മുടിയുടെ അറ്റം കരിഞ്ഞുപോവുകയും ചെയ്തു. സാരമായി പരിക്കേറ്റ യുവതിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

സംഭവത്തിന്റെ വീഡിയോ ദമ്പതികള്‍ തന്നെയാണ് പങ്കുവെച്ചത്. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് തങ്ങള്‍ വീഡിയോ പങ്കുവയ്ക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. മനോഹരമായൊരു ഷോട്ടിന് വേണ്ടി പശ്ചാത്തലത്തില്‍ കളര്‍ ബോംബുകള്‍ പൊട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, അത് പാളുകയും ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയുംചെയ്തു’, എന്നാണ് റീലിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.