5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഡൽഹിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നു: അതിഷി മർലീന

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതു മുതൽ ഡൽഹിയിലെ ഭരണം സ്തംഭനാവസ്ഥയിലാണ്.

ഡൽഹിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നു: അതിഷി മർലീന
Delhi cabinet minister Atishi
neethu-vijayan
Neethu Vijayan | Published: 12 Apr 2024 14:29 PM

ദേശീയ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വലിയ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് ഡൽഹി മന്ത്രി അതിഷി. കെജ്‌രിവാളിനെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്. ഗൂഢാലോചന നടന്നിട്ടുണ്ട്. ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആലോചനയുണ്ട്. ഡൽ​ഹിയിലെ ജനങ്ങൾ ബിജെപിക്കു വോട്ട് ചെയ്യില്ല. അവർ എല്ലാം കാണുന്നുണ്ട്. അവർക്കു വേണ്ടതെല്ലാം എഎപി നൽകുന്നുണ്ട്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ ഒരു സംസ്ഥാനത്തിൻ്റെ ഭരണം കേന്ദ്രസർക്കാർ ഏറ്റെടുക്കും. സർക്കാരിനെ ആട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും ആതിഷി പറഞ്ഞു.

”എന്നാൽ ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടി (എഎപി) സർക്കാർ ഭൂരിപക്ഷം തെളിയിച്ചതിനാൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് നിയമവിരുദ്ധവും ജനങ്ങളുടെ ഉത്തരവിന് വിരുദ്ധവുമായിരിക്കും,” അതിഷി കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പാർട്ടിയുടെ പരിപാടി തടയാനാണ് എഎപി മേധാവി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതെന്നും അതിഷി പത്രസമ്മേളനത്തിൽ പറഞ്ഞു. നിരവധി തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കാതെ കേന്ദ്രസർക്കാർ ഡൽഹിയുടെ ഭരണത്തെ വലയ്ക്കുകയാണെന്നും യോഗത്തിൽ അതിഷി ആരോപിച്ചു.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതു മുതൽ ഡൽഹിയിലെ ഭരണം സ്തംഭനാവസ്ഥയിലാണ്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ മദ്യനയ കേസിലെ ‘കിംഗ്‌പിൻ’ എന്നാണ് വിശേഷിപ്പിച്ചത്. ഡൽഹി റൂസ് അവന്യൂ കോടതിയുടെ മുൻ ഉത്തരവിനെ തുടർന്ന് കെജ്‌രിവാൾ ഏപ്രിൽ 15 വരെ തിഹാർ ജയിലിൽ കഴിയുകയാണ്. അറസ്റ്റിലായെങ്കിലും ഡൽഹി മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്.

അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ഡൽഹി ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് പുറത്താക്കി. മദ്യനയ അഴിമതി കേസിൽ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. സെൻട്രൽ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.