5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Exit Poll Result 2024: എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്: പ്രതിനിധികൾ ചര്‍ച്ചകളിൽ പങ്കെടുക്കില്ല

congress to boycott exitpollresult 2024: നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചര്‍ച്ചകളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ല എന്നും അറിയിപ്പുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ ചർച്ചകളിൽ പങ്കെടുക്കൂ എന്നാണ് കോൺ​ഗ്രസ് വക്താക്കൾ വ്യക്തമാക്കുന്നത്.

Exit Poll Result 2024: എക്‌സിറ്റ് പോൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസ്: പ്രതിനിധികൾ ചര്‍ച്ചകളിൽ പങ്കെടുക്കില്ല
aswathy-balachandran
Aswathy Balachandran | Updated On: 31 May 2024 21:21 PM

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ മുറുകുമ്പോൾ കോൺ​ഗ്രസ് പക്ഷത്ത് നിന്ന് പുതിയ വാർത്തകളാണ് പുറത്തു വരുന്നത്. എക്സിറ്റ് പോള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചര്‍ച്ചകളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ല എന്നും അറിയിപ്പുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ ചർച്ചകളിൽ പങ്കെടുക്കൂ എന്നാണ് കോൺ​ഗ്രസ് വക്താക്കൾ വ്യക്തമാക്കുന്നത്.

ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കിയിട്ടുണ്ട്. നാളെയാണ് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെയാണ് എക്സിറ്റ് ഫലങ്ങൾ പുറത്തു വരിക.

ALSO READ: നാലാം തീയതി വിധി എന്താകും? ഫലസൂചനയുമായി എക്സിറ്റ് പോൾ ഫലം, എപ്പോൾ അറിയാം?

ഏകദേശം ഒന്നര മാസം നീണ്ട് നിന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ വിധിയെഴുത്തിനാണ് നാളെ സമാപനം കുറിക്കുക. ലോക്സഭ തിരഞ്ഞെടുപ്പിന് പുറമെ സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്ര പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതിനോടൊപ്പം ഇലക്ഷൻ കമ്മീഷൻ സംഘടിപ്പിച്ചു. 400 സീറ്റോടെ അധികാരം പിടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനത്തിലാണ്. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരിക. നാളെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനങ്ങൾ പുറത്തുവരും.