5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi TV9 Interview: സംവരണത്തിന്റെ പേരിൽ വയനാട്ടിലെ മുസ്ലീങ്ങളുമായി കോൺഗ്രസ് വോട്ട്കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ? – പ്രധാനമന്ത്രി

കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചാല്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന് കോണ്‍ഗ്രസ് വാക്കുനല്‍കിയെങ്കില്‍ അത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അത്തരത്തില്‍ ഒരു ഇടപാടുണ്ടെങ്കില്‍ അത് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PM Modi TV9 Interview: സംവരണത്തിന്റെ പേരിൽ വയനാട്ടിലെ മുസ്ലീങ്ങളുമായി കോൺഗ്രസ് വോട്ട്കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ? – പ്രധാനമന്ത്രി
aswathy-balachandran
Aswathy Balachandran | Updated On: 02 May 2024 21:17 PM

ന്യൂഡല്‍ഹി : സംവരണം നല്‍കും എന്ന വിഷയം മുന്‍നിര്‍ത്തി വയനാട്ടിലെ മുസ്ലിം ജനതയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള അജണ്ടയെന്നോണം ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താനാണ് ഈ നടപടിയെന്ന്
ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ശൃംഖലയായ ടിവി9-ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

എസ്.സി എസ്ടി ഒബിസി വിഭാഗക്കാര്‍ക്ക് നല്‍കിയ സംവരണം മുസ്ലിം വിഭാഗത്തിനും നല്‍കാനായി ഭരണഘടനയെ തിരുത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതായി അദ്ദേഹം തുറന്നടിച്ചു. വയനാട്ടിലെ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മുസ്ലീം വോട്ടര്‍മാരുമായി ഈ വിഷയത്തില്‍ ധാരണയിലെത്തിയിട്ടുണ്ടോയെന്ന് അറിയണമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

കോണ്‍ഗ്രസും മുസ്ലീങ്ങളും തമ്മില്‍ ക്വാട്ട വോട്ട് ഇടപാട് ഉണ്ടോ?

റിസര്‍വേഷന്‍ വിഷയത്തില്‍ വയനാട്ടിലെ മുസ്ലീങ്ങളും കോണ്‍ഗ്രസു തമ്മില്‍ എന്തെങ്കിലും ഇടപാടുണ്ടോ എന്ന് ചോദിക്കാനാഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ടി.വി.9 ഗ്രൂപ്പിലെ എഡിറ്റര്‍മാരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചാല്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന് കോണ്‍ഗ്രസ് വാക്കുനല്‍കിയെങ്കില്‍ അത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അത്തരത്തില്‍ ഒരു ഇടപാടുണ്ടെങ്കില്‍ അത് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019-ലെ മത്സരത്തിനു ശേഷം വീണ്ടും രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 2019-ല്‍ വയനാട്ടിലും ഒപ്പം ഉത്തര്‍പ്രദേശിലെ അമേഠിയിലും അദ്ദേഹം മത്സരിച്ചിരുന്നു. അന്ന് വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി.പി. സുനീറിനെ 4 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് കോട്ടയായ അമേഠയില്‍ അദ്ദേഹം തോറ്റു.

ഭരണഘടനയുടെ കരട് തയ്യാറാക്കുമ്പോള്‍, മാസങ്ങളോളം ചര്‍ച്ചകള്‍ നടക്കുകയും നിരവധി പണ്ഡിതര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാമോ എന്ന കാര്യം ചര്‍ച്ച ചെയ്തു.ഒടുവില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കേണ്ടതില്ലെന്ന് എല്ലാവരും ഏകകണ്ഠമായി തീരുമാനിച്ചു…ഇന്ന് അവര്‍ക്ക് ഭരണഘടന ഒരു കുട്ടിക്കളിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.