Congress Leaders Death: കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം; രണ്ട് നേതാക്കള്‍ മരിച്ചു, പോലീസ് കാരണമെന്ന് ആരോപണം

Congress leaders Killed in Assam and UP: രാജ്ഭവനിലേക്ക് മാർച്ച് നടത്തിയായിരുന്നു ഗുവാഹത്തിയിൽ കോൺഗ്രസിന്റെ പ്രതിഷേധം. മാർച്ച് സംഘർഷഭരിതം ആയതോടെ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

Congress Leaders Death: കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം; രണ്ട് നേതാക്കള്‍ മരിച്ചു, പോലീസ് കാരണമെന്ന് ആരോപണം

മരിച്ച മൃദുൽ ഇസ്ലാമിന് അസം കോൺഗ്രസ് പ്രസിഡൻ്റ് ഭൂപൻ ബോറ അന്ത്യോപചാരം അർപ്പിക്കുന്നു (Image Credits: PTI)

Updated On: 

19 Dec 2024 07:07 AM

ഗുവാഹത്തി/ ലഖ്‌നൗ: രാജ്യവ്യാപമായി കോൺഗ്രസ് പാർട്ടി നടത്തിയ പ്രതിഷേധങ്ങൾക്കിടെ രണ്ട് നേതാക്കൾ മരിച്ചു. അസമിലെ ഗുവഹാത്തിയിലും, ഉത്തർപ്രദേശിലെ ലഖ്‌നൗവിലുമാണ് നേതാക്കൾ മരിച്ചത്. അമിത് ഷായുടെ അംബേദ്‌കർ പരാമർശത്തിനെതിരെ ആയിരുന്നു കോൺഗ്രസ് പ്രതിഷേധം. പോലീസ് നടപടിയാണ് പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം.

രാജ്ഭവനിലേക്ക് മാർച്ച് നടത്തിയായിരുന്നു ഗുവാഹത്തിയിൽ കോൺഗ്രസിന്റെ പ്രതിഷേധം. മാർച്ച് സംഘർഷഭരിതം ആയതോടെ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിനിടെ ആസാം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ കുമാർ ബോറ, മുൻ രാജ്യസഭാ എംപി രിപുൻ ബോറ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന്, പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. ഇതിൽ കോൺഗ്രസിന്റെ ലീഗൽ സെൽ സെക്രട്ടറി മൃദുൽ ഇസ്‌ലാമിന് പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ തന്നെ ഗുവാഹത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ യൂത്ത് കോൺഗ്രസ് നേതാവ് പ്രഭാത് പാണ്ഡേ ആണ് മരിച്ചത്. അവിടെ പ്രതിഷേധം നടന്നത് നിയമസഭയ്ക്ക് മുന്നിൽ വെച്ചായിരുന്നു. പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ ശ്വാസം മുട്ടിയാണ് പ്രഭാത് കൊല്ലപ്പെട്ടതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ പ്രഭാതിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആവശ്യപ്പെട്ടു. കൂടാതെ, മരിച്ച പ്രഭാതിന്റെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രിയങ്ക ​ഗാന്ധിയും ജെപിസിയുടെ ഭാഗമായേക്കും

അതേസമയം, പോലീസ് നടപടികൾ കാരണമാണ് കോൺഗ്രസ് പ്രവർത്തകർ മരിച്ചതെന്ന് കോൺഗ്രസിന്റെ ആരോപണം യുപി പോലീസും, ആസാം പോലീസും നിഷേധിച്ചു. ഗുവാഹത്തി പോലീസ് കമ്മീഷണർ ദിഗന്ത ബരാഹ് പറഞ്ഞത് ഇങ്ങനെ; “മരിച്ചയാളുടെ ശരീരത്തിൽ മുറിവുകളൊന്നും ഇല്ല. എന്നിരുന്നാലും, അദ്ദേഹം പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നു. യഥാർത്ഥത്തിൽ അദ്ദേഹം എങ്ങനെ മരിച്ചുവെന്നത് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകും. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിന് മുൻപ് അദ്ദേഹം ശാരീരിക അസ്വസ്ഥതയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങൾ വെടിയുതിർത്തില്ല. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ മൂന്ന് ടിയർ ഗ്യാസ് ഷെല്ലുകൾ ഉപയോഗിച്ചിരുന്നു. മുൻകാലങ്ങളിൽ, കണ്ണീർ വാതക ഷെൽ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരണപ്പെട്ടതായി ഞങ്ങൾക്ക് രേഖകളില്ല.”

അതേസമയം, സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറ പോലീസിൻ്റെ നടപടികളെ അപലപിച്ചു. പാർട്ടി പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ട് പോലീസ് മനഃപൂർവം സംഘർഷം വർധിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Related Stories
Vijay TVK: ‘അംബേദ്‌കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണ്’; അമിത് ഷായ്‌ക്കെതിരെ വിജയ്
Man Sells Land To pay Alimony : 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ജീവനാംശമായി നല്‍കേണ്ടത് മൂന്ന് കോടി രൂപ; പണം കണ്ടെത്തിയത് സ്ഥലം വിറ്റ്‌
Mumbai Boat Accident: മുംബൈ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 13 ആയി; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
One Nation One Election Bill : പ്രിയങ്ക ഗാന്ധി, സുപ്രിയ സൂലെ…; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനുള്ള 31 അംഗ ജെപിസിയെ പ്രഖ്യാപിച്ചു
Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രിയങ്ക ​ഗാന്ധിയും ജെപിസിയുടെ ഭാഗമായേക്കും
അശ്വിൻ്റെ അവിസ്മരണീയമായ അഞ്ച് പ്രകടനങ്ങൾ
ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം