Rahul Gandhi: കെജ്‌രിവാളും മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല: രാഹുല്‍ ഗാന്ധി
Rahul Gandhi says Against Arvind Kejriwal: പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണവും ജാതി സെന്‍സസും വേണ്ടോ എന്ന് നിങ്ങള്‍ കെജ്‌രിവാള്‍ ജിയോട് ചോദിക്കൂ. ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും കെജ്‌രിവാളില്‍ നിന്നും ഒരു വാക്ക് പോലും തനിക്ക് കേള്‍ക്കാന്‍ സാധിച്ചിട്ടില്ല. കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല.
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരന്ദ്രേ മോദിയുമായി ഉപമിച്ച് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മോദിയും കെജ്‌രിവാളും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഡിയിലെ സീലംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
രാജ്യമൊന്നാകെയുള്ള ജാതി സെന്‍സസ് വിഷയത്തെക്കുറിച്ചും രാഹുല്‍ വേദിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയില്‍ നിന്നും കെജ്‌രിവാളില്‍ നിന്നും ജാതി സെന്‍സസിനെ കുറിച്ച് ഒരു വാക്ക് പോലും താന്‍ കേട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണവും ജാതി സെന്‍സസും വേണോ എന്ന് നിങ്ങള്‍ കെജ്‌രിവാള്‍ ജിയോട് ചോദിക്കൂ. ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും കെജ്‌രിവാളില്‍ നിന്നും ഒരു വാക്ക് പോലും തനിക്ക് കേള്‍ക്കാന്‍ സാധിച്ചിട്ടില്ല. കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടുപേരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഗൗതം അദാനിക്കെതിരെ കെജ്‌രിവാള്‍ സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. സോളാര്‍ കരാറുകള്‍ ലഭിക്കുന്നതിനായി 265 മില്യണ്‍ യുഎസ് ഡോളര്‍ കൈക്കൂലി നല്‍കിയതിന് ഗൗതം അദാനിക്കെതിരെയുള്ള കേസില്‍ കെജ്‌രിവാളിന് ഒന്നും പറയാനില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോദിയും കെജരിവാളും പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ അത് നിറവേറ്റുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. രാജ്യത്ത് ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായികൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പിന്നാക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ട അര്‍ഹത ലഭിക്കണമെന്ന് പ്രധാനമന്ത്രിയും കെജ്‌രിവാളും ആഗ്രഹിക്കുന്നില്ല. ജാതി സെന്‍സസ് വിഷയത്തില്‍ അവര്‍ നിശബ്ദരാണ്. ഡല്‍ഹിയില്‍ തങ്ങളുടെ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ് സംവരണ പരിധി ഉയര്‍ത്തും. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീല ദിക്ഷിത്തിന്റെ കാലത്താണ് ഡല്‍ഹിയില്‍ വികസനം വന്നത്. കെജ്‌രിവാളിനോ ബിജെപിക്കോ അതുപോലെ വികസനം കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ പ്രസ്താവനകളോട് പ്രതികരിക്കാന്‍ കെജരിവാള്‍ തയാറായില്ല.
അതേസമയം, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും മത്സരിച്ചത്. എന്നാല്‍ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഇന്ത്യ സഖ്യത്തിനുള്ളില്‍ ഭിന്നിപ്പ് ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിക്കും നേതാവിനുമെതിരെ രാഹുല്‍ രംഗത്തെത്തിയത്. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്