5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രിയങ്ക ​ഗാന്ധിയും ജെപിസിയുടെ ഭാഗമായേക്കും

Priyanka Gandhi In Joint Parliamentary Committee: പ്രിയങ്കയെ കൂടാതെ സുഖ്‌ദേവ് ഭഗതും രൺദീപ് സുർജേവാലയും കോൺഗ്രസിന്റെ പരിഗണനയിലുള്ള വ്യക്തികളാണ്. കല്യാൺ ബാനർജിയും സകേത് ഗോഖലയും തൃണമൂൽ കോൺഗ്രസിനേയും ശ്രീകാന്ത് ഷിന്ദെ ശിവസേനയേയും സഞ്ജയ് ഝാ ജെഡിയുവിനേയും പ്രതിനിധീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം.

One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രിയങ്ക ​ഗാന്ധിയും ജെപിസിയുടെ ഭാഗമായേക്കും
പ്രിയങ്ക ​ഗാന്ധി (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 18 Dec 2024 18:31 PM

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് (One Nation One Election) ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) വയനാട് എംപി പ്രിയങ്ക ഗാന്ധിയും (Priyanka Gandhi) ഭാ​ഗമായേക്കുമെന്ന് റിപ്പോർട്ട്. പ്രിയങ്കയും മനീഷ് തിവാരിയും കോൺഗ്രസ് പ്രതിനിധികളായി എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രവിശങ്കർ പ്രസാദ്, നിഷികാന്ത് ദുബെ എന്നിവരാകും ബിജെപിയും പ്രതിനിധികളായി പാനലിൽ എത്തുക. ചൊവ്വാഴ്ച്ചയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ‍ അവതരിപ്പിച്ചത്.

പ്രിയങ്കയെ കൂടാതെ സുഖ്‌ദേവ് ഭഗതും രൺദീപ് സുർജേവാലയും കോൺഗ്രസിന്റെ പരിഗണനയിലുള്ള വ്യക്തികളാണ്. കല്യാൺ ബാനർജിയും സകേത് ഗോഖലയും തൃണമൂൽ കോൺഗ്രസിനേയും ശ്രീകാന്ത് ഷിന്ദെ ശിവസേനയേയും സഞ്ജയ് ഝാ ജെഡിയുവിനേയും പ്രതിനിധീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. അതിനാൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 31 അംഗ സമിതി രൂപീകരിക്കേണ്ടി വരും.

ലോക്സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരും അടങ്ങുന്നതാണ് 31 അംഗങ്ങളുള്ള പാനൽ. ഇതിൽ ഡിഎകെ പ്രതിനിധികളായി ടി എം സെൽവഗണപതിയും പി വിൽസണും ഉൾപ്പെടുത്തിയേക്കും. ബിജെപി പ്രതിനിധികളായി അനുരാഗ് ഠാക്കൂറിനേയും പിപി ചൗധരിയേയും കൂടി പാനലിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ല് കൂടുതൽ വിശദമായി പരിശോധിക്കുന്നതിന് ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. ബിൽ ജെപിസിക്ക് വിടണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.

ALSO READ: ‘ചെലവ് കുറയ്ക്കാം, വോട്ടിങ് ശതമാനം കൂട്ടാം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നത് എന്തൊക്കെ? അറിയാം വിശദമായി

ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ലുകൾ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിൻ്റെ വലിയ പ്രതിഷേധത്തിനൊടുവിലാണ് ബില്ല് അവതരിപ്പിച്ചത്. ഇത് അധികാര കേന്ദ്രീകരണത്തിലേക്കും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ലംഘിക്കുന്നതിലേക്കും നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഈ ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രിയങ്ക ഗാന്ധിയും വിമർശിച്ചിരുന്നു.

269 എംപിമാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 198 പേരാണ് ബില്ലിനെ എതിർത്ത് രം​ഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ തീരുമാനമായത്. പാർട്ടി വിപ് നൽകിയിട്ടും ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരണ സമയത്ത് ലോക്സഭയിൽ 20 ബിജെപി അംഗങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പങ്കെടുക്കാത്ത ലോക്സഭ അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് വിവരം. നിതിൻ ഗഡ്ഗരി അടക്കമുള്ള മന്ത്രിമാരും ബിൽ അവതരിപ്പിക്കുമ്പോൾ സഭയിലെത്തിയിരുന്നില്ല.