Kangana Ranaut Cafe: ‘സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു’; കങ്കണയുടെ വെജിറ്റേറിയൻ കഫേക്ക് ആശംസകൾ അറിയിച്ച് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം

Congress Kerala Post on Kangana Ranaut Cafe: കേരളത്തിലെ കോൺഗ്രസ് ഘടകവും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ താരത്തിന് ആശംസയുമായി രംഗത്തെത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Kangana Ranaut Cafe: സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു; കങ്കണയുടെ വെജിറ്റേറിയൻ കഫേക്ക് ആശംസകൾ അറിയിച്ച് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം

കങ്കണ റണൗട്ട്

nandha-das
Updated On: 

13 Feb 2025 19:24 PM

ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണൗട്ട് മണാലിയിൽ ‘ദി മൗണ്ടൈൻ സ്റ്റോറി’ എന്ന പേരിൽ കഫേ ആരംഭിക്കുന്നുവെന്ന വർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 മുതൽ കഫേ തുറന്ന് പ്രവർത്തിക്കും. താരത്തിന്റെ പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തിലെ കോൺഗ്രസ് ഘടകവും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ താരത്തിന് ആശംസയുമായി രംഗത്തെത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

“നിങ്ങൾ പുതിയ പ്യുവർ വെജിറ്റേറിയൻ റെസ്റ്റോറന്റ് ആരംഭിക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാ വിനോദ സഞ്ചാരികൾക്കും സ്വാദിഷ്ടമായ ഹിമാചലി വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു” എന്ന അടിക്കുറിപ്പോടെ ആണ് കോൺഗ്രസ് കേരള ഘടകം കങ്കണയുടെ കഫെയുടെ വീഡിയോ എക്‌സിൽ പങ്കുവെച്ചത്.

കോൺഗ്രസ് കേരള ഘടകം പങ്കുവെച്ച പോസ്റ്റ്:

ALSO READ: മഹാകുംഭമേളക്കിടെ വിൽപ്പന തകർത്തു; ചായക്കടയിട്ട് യുവാവ് ​​ദിവസേന നേടിയത് 5000രൂപയിലധികം

‘കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ?’, ‘ഹൈസ്‌കൂൾ വിദ്യാർത്ഥി ആണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് തോന്നുന്നു’, ‘ഉച്ചഭക്ഷണത്തിന് ബ്രേക്ക് കിട്ടിയ സമയത്ത് പോസ്റ്റ് ചെയ്തതായിരിക്കാം’ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

കഫെയുടെ ഒരു വീഡിയോ താരം നേരത്തെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘ഹിമാലയത്തിന്റെ മടിത്തത്തിൽ എന്റെ ചെറിയ കഫേ, കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ദി മൗണ്ടൈൻ സ്റ്റോറി, ഇതൊരു സ്നേഹത്തിന്റെ കഥയാണ്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് കങ്കണ വീഡിയോ പങ്കുവെച്ചത്.

Related Stories
രാജ്യത്ത് എത്തുക 26 റഫാൽ യുദ്ധ വിമാനങ്ങൾ: 63,000 കോടിയുടെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഫ്രാൻസും
Pakistani Youtube Channel Ban: ഇന്ത്യ വിരുദ്ധ പ്രചാരണം; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചു, കനത്ത ജാഗ്രത
Pakistan Attack On LoC: കുപ്‌വാരയിലും പൂഞ്ചിലും പാക് പ്രകോപനം; തിരച്ചടി ശക്തമാക്കി ഇന്ത്യൻ സൈന്യം
Bhawana Yadav Death: ഡൽഹിയിൽ പരീക്ഷയ്ക്ക് പോയ യുവഡോക്ടർ ഹരിയാനയിൽ പൊള്ളലേറ്റ് മരിച്ചു; ദൂരൂഹത, അന്വേഷണം ആരംഭിച്ചു
Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്, കുൽഗാമിൽ വെടിവയ്പ്പ്
NCERT 7th Class Textbook: മു​ഗൾ രാജാക്കന്മാരെ ഒഴിവാക്കി, പകരം മഹാകുംഭമേള; ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ മാറ്റം വരുത്തി എൻ.സി.ഇ.ആർ.ടി
കാർബ് കൂടുതലാണെങ്കിലും ഇവ ആരോഗ്യത്തിന് നല്ലതാണ്
സന്ധിവാതമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മുഖക്കുരു വരും
അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?