Conflict Over Engagement: വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല; വിവാഹ നിശ്ചയത്തിനിടെ തർക്കം; മീശ വടിപ്പിച്ച് പെൺവീട്ടുകാർ

Bride's Family Shave Off Groom's Brother's Moustache: തർക്കത്തിനിടെ വരന്റെ സഹോദരന്റെ മീശ വധുവിന്റെ കുടുംബക്കാർ വടിച്ചു. സംഭവത്തിൻഫെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ വരനും ഒരു വീഡിയോ പങ്കുവെച്ചു. എന്താണ് നടന്നത് എന്ന് വരൻ വീഡിയോയിൽ പറയുന്നുണ്ട്.

Conflict Over Engagement: വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല; വിവാഹ നിശ്ചയത്തിനിടെ തർക്കം; മീശ വടിപ്പിച്ച് പെൺവീട്ടുകാർ
Updated On: 

21 Jan 2025 22:36 PM

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് വരാറുള്ളത്. നിസാര കാര്യത്തിന് വരെ വിവാഹം മുടങ്ങി പോകുന്ന സ്ഥിതി വരെ ഉണ്ടാകാറുണ്ട്. കാണാറുണ്ട്. കൂടുതലായും ഉത്തരേന്ത്യയിൽ നിന്നുള്ള വാർത്തകളാണ്. അതരത്തിലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അപ്രതീക്ഷിതമായി വിവാഹനിശ്ചയം മുടങ്ങിയതിനെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ നടത്തിയ പ്രതികാരമാണ് ഇത്ര വൈറലാകാൻ കാരണം. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം.

വിവാഹ നിശ്ചയത്തിനിടെയുണ്ടായ തർക്കത്തിൽ വരന്റെ സഹോദരന്റെ മീശ വടിച്ചാണ് വധുവിന്റെ വീട്ടുക്കാർ പ്രതീകാരം തീർത്തത്. വിവാഹ നിശ്ചയത്തിന് എത്തിയപ്പോൾ വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല. ഇക്കാരണം പറഞ്ഞ് തർക്കമായി. വിവാഹം ഉറപ്പിച്ച സമയത്ത് വധുവിന്റേത് എന്ന് പറഞ്ഞ് കാണിച്ച ഫോട്ടോയിൽ കാണുന്നത് പോലെ അല്ല നേരിട്ടെന്നും അതിൽ നിന്ന് ഒരുപാട് മാറ്റം ഉണ്ട് വധുവിനെ നേരിട്ട് കണ്ടപ്പോഴെന്നാണ് വരന്റെ ബന്ധുക്കൾ പറയുന്നത്.

Also Read: കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ 100 രൂപ; റഷ്യന്‍ യുവതിയെ തേടി ഇന്ത്യക്കാരുടെ ഒഴുക്ക്

പെണ്ണിനെ കണ്ടപ്പോൾ വരന്റെ സഹോദരി ഇക്കാര്യം സൂചിപ്പിച്ചെന്നു ഇതിനു പിന്നാലെയാണ് ഇരുവീട്ടുക്കാർ തമ്മിൽ തർക്കമുണ്ടായത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തർക്കത്തിനിടെ വരന്റെ സഹോദരന്റെ മീശ വധുവിന്റെ കുടുംബക്കാർ വടിച്ചു. സംഭവത്തിൻഫെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ വരനും ഒരു വീഡിയോ പങ്കുവെച്ചു. എന്താണ് നടന്നത് എന്ന് വരൻ വീഡിയോയിൽ പറയുന്നുണ്ട്.

വിവാഹം നടക്കാൻ നിശ്ചയിച്ച യുവതിയും കുടുംബം മുൻപ് പങ്കുവച്ച ചിത്രവുമായി വലിയ വ്യത്യാസമുണ്ടെന്നും ഇതോടെയാണ് വിവാഹ നിശ്ചയം റദ്ദാക്കാൻ തീരുമാനിച്ചതെന്ന് വീഡിയോയിൽ വരൻ പറയുന്നത്. തങ്ങൾക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്നാണ് പറഞ്ഞതെന്നും വിവാഹം വേണ്ട എന്നല്ല പറഞ്ഞതെന്നും വരൻ‌ പറഞ്ഞു. തനിക്കു കുടുംബത്തിനും വലിയ രീതിയിലുള്ള സമ്മർദ്ദം ഏൽക്കേണ്ടി വന്നുവെന്നും എല്ലാവരുടെ മുന്നിലും നാണം കെട്ടെന്നും യുവാവ് പറയുന്നു. വധുവിന്റെ വീട്ടുകാർ പണം നൽകി പ്രശ്നം പരിഹരിക്കാൻ നിർബന്ധിക്കുന്നതായി വരന്റെ കുടുംബം പറയുന്നു. അതേ സമയം സംഭവം പോലീസ് നീരീക്ഷിക്കുകയാണ്. രണ്ട് കുടുംബക്കാരും ഔദ്യോ​ഗകിമായി പരാതി നൽകാത്തതിനാൽ ഇതുവരെ കേസെടുത്തിട്ടില്ല.

Related Stories
Dating App Scam: ഡേറ്റിങ് ആപ്പാവരുത്! സൂക്ഷിച്ചില്ലേൽ പണം പോകും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Police Fire At Accused: തെളിവെടുപ്പിനിടെ ബിയർ ബോട്ടിൽ കൊണ്ട് കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു; ബാങ്ക് കവർച്ചാ പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
Crime News: ബാൽക്കണിയിൽ നിന്ന് കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; യുവതി പിടിയിൽ
Republic Day 2025: ചെണ്ടയും, ഇടയ്ക്കയും കൊട്ടിക്കയറും; നാദസ്വരവും ഷെഹ്‌നായിയും വിസ്മയം തീര്‍ക്കും; ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഇങ്ങനെ
Anganwadi Scam: അങ്കണവാടിയിൽ സ്പൂണിന് 810 രൂപ ജഗ്ഗിന് 1247, കോടികളുടെ അഴിമതി
Capital Punishment in India: തൂക്കുകയര്‍ കാത്ത് 600 ഓളം പേര്‍; ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നതെങ്ങനെ?
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!