Coast Guard chopper crashes: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
Coast Guard chopper crashes in Porbandar : ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോസ്റ്റ് ഗാർഡിൻ്റെ എയർ എൻക്ലേവിലാണ് അപകടമുണ്ടായത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് സംശയിക്കുന്നു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്
ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പോര്‍ബന്തറിലെ കോസ്റ്റ് ഗാര്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോസ്റ്റ് ഗാർഡിൻ്റെ എയർ എൻക്ലേവിലാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡിൻ്റെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് സംശയിക്കുന്നു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഹെലികോപ്ടര്‍ എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല. ലാന്‍ഡിംഗ് സമയത്താണ് അപകടമുണ്ടായതെന്നാണ് വിവരം. ബ്ലാക്ക് ബോക്‌സിൻ്റെ പരിശോധനയ്ക്കും എഫ്എസ്എൽ സംഘത്തിൻ്റെ അന്വേഷണത്തിനും അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. പൊലീസും എസ്ഒജിയും ഉൾപ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് ടിവി9 ഗുജറാത്തി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ രണ്ട് പേരും പൈലറ്റുമാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെലികോപ്ടര്‍ തകര്‍ന്നയുടന്‍ പൂര്‍ണമായും കത്തിനശിച്ചു. പരിശീലന പരിപാടിക്കിടെയാണ് അപകടമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്ന് പേരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
#UPDATE | As per inputs, there were three personnel including two pilots in the chopper. All three have lost their lives in the incident: ICG Officials https://t.co/XyM9Hatola
— ANI (@ANI) January 5, 2025
കോസ്റ്റ് ഗാർഡ് വിമാനത്താവളം പോർട്ട്ബ്ലെൻഡർ നാഷണൽ ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. പരിക്കേറ്റവരെ സിവില്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. രണ്ട് മാസം മുമ്പ് പോർബന്തറിലെ മാധവ്പൂരിന് സമീപം ഹെലികോപ്റ്റർ തകര്‍ന്ന് അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവമുണ്ടായത്.